നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മണ്‍സൂണ്‍ നാളെയോടെ ശക്തിപ്പെട്ടേക്കും; 5 ജില്ലയില്‍ യെല്ലോ അലര്‍ട്ട്; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം

  മണ്‍സൂണ്‍ നാളെയോടെ ശക്തിപ്പെട്ടേക്കും; 5 ജില്ലയില്‍ യെല്ലോ അലര്‍ട്ട്; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം

  ഓറഞ്ച് അലര്‍ട്ടുള്ള ജില്ലകളില്‍ അതിശക്തമായ  മഴയ്ക്ക് സാധ്യത

  മഴ

  മഴ

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയോടെ മണ്‍സൂണ്‍ ശക്തിപ്പെട്ടേക്കും. അടുത്ത 24 മണിക്കൂറിലെ സാഹചര്യം വിലയിരുത്തിയാകും മണ്‍സൂണ്‍ പ്രഖ്യാപനം ഉണ്ടാവുക. ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

   കൊല്ലം, ആലപ്പുഴ ജില്ലകളില്‍ 9, 10 തിയതികളിലും തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ പത്തിനുമാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഓറഞ്ച് അലര്‍ട്ടുള്ള ജില്ലകളില്‍ അതിശക്തമായ  മഴയ്ക്ക് സാധ്യതയുണ്ട്.

   Also Read: കേരളത്തിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത; നാലു ജില്ലകളിൽ യെല്ലോ അലർട്ട്

   ഇന്ന് കോഴിക്കോട് ജില്ലയിലും നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാറ്റിന്റെ ദിശ മണ്‍സൂണിന് അനുകൂലമാണ്. ഇത്തവണ ദീര്‍ഘകാല ശരാശരിയില്‍ 96 ശതമാനം മണ്‍സൂണ്‍ മഴ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍

   കഴിഞ്ഞ പ്രളയകാലത്ത് ശരാശരിയില്‍ നിന്ന് 23 ശതമാനം കൂടുതല്‍ മഴയാണ് കേരളത്തില്‍ ലഭിച്ചത്. ആ സാഹചര്യം ആവര്‍ത്തിക്കില്ലെന്നാണ് സൂചന. കടലില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.

   First published:
   )}