HOME » NEWS » Kerala »

Kerala Rain Alert | ന്യൂനമർദ്ദം തീവ്രമായി; കേരളത്തിൽ മഴ ശക്തമാകും; കനത്ത കാറ്റിനും സാധ്യത  

ദക്ഷിണേന്ത്യ മുഴുവന്‍ മേഘാവൃതവും ചിലയിടങ്ങളില്‍ കനത്തമഴയും മറ്റു ചിലയിടങ്ങളില്‍ ചാറ്റല്‍, ഇടത്തരം മഴയും ഇന്നും നാളെയും പ്രതീക്ഷിക്കാം.

News18 Malayalam | news18-malayalam
Updated: October 12, 2020, 5:41 PM IST
Kerala Rain Alert | ന്യൂനമർദ്ദം തീവ്രമായി; കേരളത്തിൽ മഴ ശക്തമാകും; കനത്ത കാറ്റിനും സാധ്യത  
rain
  • Share this:
കോഴിക്കോട്: ബംഗാള്‍ ഉള്‍ക്കടലില്‍ മധ്യ, പടിഞ്ഞാറ് മേഖലയില്‍  ന്യൂനമര്‍ദം തീവ്രമായി. അടുത്ത 12 മണിക്കൂറില്‍ ഇത് അതിതീവ്ര ന്യൂനമര്‍ദമാകും. നാളെ രാവിലെ ആന്ധ്രാപ്രദേശിലെ നര്‍സാപൂരിനും വിശാഖപട്ടണത്തിനും ഇടയില്‍ കരയിലെത്തും. ഇപ്പോള്‍ തീവ്രന്യൂനമര്‍ദം വിശാഖപട്ടണത്തില്‍ നിന്ന് 267 കി.മി അകലെയാണ്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.

ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍  വ്യാപകമായി മഴ ലഭിച്ചേക്കും. ദക്ഷിണേന്ത്യ മുഴുവന്‍ മേഘാവൃതവും ചിലയിടങ്ങളില്‍ കനത്തമഴയും മറ്റു ചിലയിടങ്ങളില്‍ ചാറ്റല്‍, ഇടത്തരം മഴയും ഇന്നും നാളെയും പ്രതീക്ഷിക്കാം.


കാസര്‍കോട്, കണ്ണൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ എന്നിവിടങ്ങളില്‍ ബുധനാഴ്ച വരെ ശക്തമായ മഴ സാധ്യതയുണ്ട്. നാളെ മുതല്‍ എറണാകുളം മുതല്‍ പുനലൂര്‍ വരെയുള്ള മേഖലകളില്‍ കൂടുതല്‍ മഴ ലഭിക്കും.

You may also like:സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്

തീരദേശത്തും ഒറ്റപ്പെട്ട അധികം നീണ്ടു നില്‍ക്കാത്ത ശക്തമായ മഴയുണ്ടാകും. കേരളം, കര്‍ണാടക തീരത്ത് മണിക്കൂറില്‍ 50 കി.മി വരെ വേഗത്തില്‍ കാറ്റിന് സാധ്യതയുള്ളതിനാല്‍ കടലില്‍ പോകുന്നതിന് അടുത്ത 24 മണിക്കൂര്‍ വിലക്കുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം അറിയിച്ചു.

കരകടന്ന് അറബിക്കടലിലെത്തുംബംഗാള്‍ ഉള്‍ക്കടലില്‍ വിശാഖപട്ടണം തീരത്തുള്ള ന്യൂനമര്‍ദം അടുത്ത ദിവസങ്ങളില്‍ കരകയറി വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് അറബിക്കടലില്‍ എത്താനുള്ള സാധ്യതയേറി. ഇതോടെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയതു പോലെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ വിടവാങ്ങല്‍ പ്രക്രിയ വൈകുകയും ദക്ഷിണേന്ത്യയില്‍ കാലവര്‍ഷം വീണ്ടും സജീവമാകുകയും ചെയ്യും.

വടക്കുകിഴക്കന്‍ മണ്‍സൂണ്‍ എന്ന തുലാവര്‍ഷം എത്തുന്നതിനും കാലതാമസം നേരിടും.  ഇപ്പോഴത്തെ നിരീക്ഷണ പ്രകാരം അറബിക്കടലില്‍ ഗുജറാത്ത് തീരത്ത് എത്തുന്ന ന്യൂനമര്‍ദം പാകിസ്താനിലേക്ക് പോകാനാണ് സാധ്യത. അറബിക്കടലില്‍ വച്ച് വീണ്ടും ശക്തിപ്പെട്ടാല്‍ ന്യൂനമര്‍ദം ഒമാനിലേക്ക് നീങ്ങാനുള്ള സാധ്യതയും കൂടുതലാണെന്ന് കാലാവസ്ഥ നിരീക്ഷകർ പറയുന്നു.

അറബിക്കടലിലെ സാഹചര്യം പ്രത്യേകിച്ച് ഗുജറാത്ത് തീരമേഖലയില്‍ ന്യൂനമര്‍ദത്തിന് ശക്തിപ്രാപിക്കാനുള്ള അനുകൂലമാണ്.  വരും ദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.
Published by: Naseeba TC
First published: October 12, 2020, 5:41 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories