നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • കേരളത്തിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത; നാലു ജില്ലകളിൽ യെല്ലോ അലർട്ട്

    കേരളത്തിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത; നാലു ജില്ലകളിൽ യെല്ലോ അലർട്ട്

    ശ്രീലങ്കയില്‍ മണ്‍സൂണ്‍ തുടങ്ങി

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • News18
    • Last Updated :
    • Share this:
      തിരുവനന്തപുരം: കുറച്ച് വൈകിയെങ്കിലും കേരളത്തിൽ വീണ്ടും മഴക്കാലം എത്തുകയാണ്. കാറ്റിന്റെ ദിശ അനുകൂലമായി തുടങ്ങി. ശ്രീലങ്കയില്‍ മണ്‍സൂണ്‍ തുടങ്ങി. കേരളത്തിൽ ഈ മാസം 9, 10 തിയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 9ന് കൊല്ലം, ആലപ്പുഴ ജില്ലകളിലും 10ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലും ഓറ​ഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

      തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴ ലഭിച്ചേയ്ക്കും. 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.. ഇത്തവണ ദീര്‍ഘകാല ശരാശരിയില്‍ 96 ശതമാനം മണ്‍സൂണ്‍ മഴ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. കഴിഞ്ഞ പ്രളയകാലത്ത് ശരാശരിയില്‍ നിന്ന് 23 ശതമാനം കൂടുതല്‍ മഴയാണ് കേരളത്തില്‍ ലഭിച്ചത്. ആ സാഹചര്യം ആവര്‍ത്തിക്കില്ലെന്നാണ് സൂചന. കടലില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ദുരന്തനിവാരണ അതോറിറ്റിയും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

      First published:
      )}