RAIN ALERT | കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; ഇടുക്കി ജില്ലയിൽ റെഡ് അലർട്ട്

ഇടുക്കിജില്ലയിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ എറണാകുളം, കോട്ടയം ജില്ലകളിലെ സ്ഥിതി കൂടുതൽ രൂക്ഷമാക്കാനുള്ള സാധ്യത മുന്നിൽ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തേണ്ടതാണ്.

News18 Malayalam | news18
Updated: July 29, 2020, 4:52 PM IST
RAIN ALERT | കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; ഇടുക്കി ജില്ലയിൽ റെഡ് അലർട്ട്
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: July 29, 2020, 4:52 PM IST
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഇടുക്കി ജില്ലയിൽ ഇന്ന് (2020 ജൂലൈ 29) അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടുക്കി ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

ഏറ്റവും ഉയർന്ന ജാഗ്രത മുന്നറിയിപ്പാണ് 'റെഡ്' അലർട്ട്. ഇടുക്കി ജില്ലയിൽ പലയിടത്തും 24 മണിക്കൂറിൽ 205 മില്ലിമീറ്ററിൽ അധികം മഴ ലഭിക്കാനുള്ള സാധ്യതയാണ് ഈ മുന്നറിയിപ്പു കൊണ്ട് അർത്ഥമാക്കുന്നത്.

You may also like:ബെന്നി ബെഹ്നാന്റെ കത്ത് പരിഗണിച്ച് നരേന്ദ്ര മോദി തൂക്കുമരം വിധിച്ചാൽ അതേറ്റുവാങ്ങാൻ ആയിരംവട്ടം ഒരുക്കം [NEWS]സംസ്ഥാനങ്ങൾക്ക് ജി.എസ്.ടി കുടിശിക നൽകാൻ കഴിയുന്ന അവസ്ഥയല്ല: കേന്ദ്ര ധനകാര്യ സെക്രട്ടറി [NEWS] കോവിഡ് വ്യാജ വാർത്തകൾ: സമൂഹമാധ്യമങ്ങൾ 24 മണിക്കൂറും നിരീക്ഷിക്കും [NEWS]

അതിതീവ്രമഴ വലിയ അപകടസാധ്യതയുള്ളതാണ്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങൾക്കുള്ള സാധ്യത ഇത്തരത്തിൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ വളരെ കൂടുതലായിരിക്കും. ആയതിനാൽ സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും പൂർണ സജ്ജരാവുകയും മുൻകരുതൽ നടപടികൾ പൂർത്തീകരിക്കേണ്ടതുമാണ്.

ഇടുക്കിജില്ലയിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ എറണാകുളം, കോട്ടയം ജില്ലകളിലെ സ്ഥിതി കൂടുതൽ രൂക്ഷമാക്കാനുള്ള സാധ്യത മുന്നിൽ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തേണ്ടതാണ്. രാത്രി സമയങ്ങളിൽ മഴ ശക്തമാകാനുള്ള സാധ്യത മുന്നിൽ കണ്ടുകൊണ്ട് ദുരന്തസാധ്യത മേഖലയിലുള്ളവർക്ക് ക്യാമ്പുകൾ സജ്ജീകരിച്ച് ആളുകളെ അറിയിക്കേണ്ടതും പകൽസമയത്ത് തന്നെ ക്യാമ്പുകളിലേക്ക് ആളുകളെ മാറ്റേണ്ടതുമാണ്.
Published by: Joys Joy
First published: July 29, 2020, 4:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading