നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala Rain| കോഴിക്കോട് ചാലിപ്പുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ; സമീപത്തെ കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി

  Kerala Rain| കോഴിക്കോട് ചാലിപ്പുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ; സമീപത്തെ കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി

  Kerala Rain| വനത്തിൽ ഒന്നിലേറെ സ്ഥലത്ത് ഉരുൾപൊട്ടിയതാവാം മലവെള്ളപ്പാച്ചിൽ ശക്തമാകാൻ കാരണം

  ചാലിപ്പുഴ

  ചാലിപ്പുഴ

  • Share this:
   കോഴിക്കോട് ചാലിപ്പുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ. വനത്തിൽ ഒന്നിലേറെ സ്ഥലത്ത് ഉരുൾപൊട്ടിയതാവാം മലവെള്ളപ്പാച്ചിൽ ശക്തമാകാൻ കാരണം. ആളപായമില്ല എന്നാണ് റിപ്പോര്‍ട്ട്.

   ചെമ്പുകടവ്, പറപ്പറ്റ പാലങ്ങൾക്ക് മുകളിൽ വെള്ളം കയറി. കോടഞ്ചേരി പഞ്ചായത്തിലെ ചെമ്പുകടവ് ഗവൺമെന്റ് യു.പി സ്‌കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി.

   ചാലിപ്പുഴയുടെ സമീപത്തുള്ള വെണ്ടേക്കുംപൊയിൽ പട്ടികവർഗ്ഗ കോളനിയിലെ 31 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. കുട്ടികളടക്കം 80 പേർ ക്യാമ്പിലുണ്ട്. ചാലിപ്പുഴ കരകവിഞ്ഞ സാഹചര്യത്തിൽ സമീപത്തുള്ള തേക്കുംതോട്ടം കോളനിയിലെ ഏഴ് കുടുംബങ്ങളെയും ക്യാമ്പിലേക്ക് ഉടൻ മാറ്റും.
   Published by:user_49
   First published:
   )}