കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ അങ്കണവാടികള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുകയാണ്. കോഴിക്കോട് നഗരത്തില്‍ ഒറ്റപ്പെട്ട മഴയായിരുന്നെങ്കിലും മലയോര മേഖലകളില്‍ മഴ വ്യാപക നാശം വിതച്ചു.
വിവിധ സ്ഥലങ്ങളിലെ താഴ്ന്ന പ്രദേശങ്ങളള്‍ വെള്ളത്തിലായതോടെ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കനത്ത മഴയില്‍ ജില്ലയില്‍ രണ്ട് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. എലത്തൂരിലും, നാദപുരത്തുമാണ് വീടുകള്‍ തകര്‍ന്നത്. കാവിലംപാറയില് ഒരു വീട് ഭാഗിഗമായി തകര്‍ന്നു. വടകര താലൂക്കിന് കീഴിലെ 8 വില്ലേജുകളിലെ 60 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു.
Also Read: ജ്യേഷ്ഠന്റെ വിവാഹ സൽക്കാര പന്തലിൽ നിന്ന് അനുജൻ പോയത് മരണത്തിലേക്ക്
കൊയിലാണ്ടി കീഴരിയൂര്‍ വില്ലേജിലെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 79 ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. കീഴരിയൂര്‍ നമ്പ്രത്തുകര റീജണല്‍ സ്കൗട്ട് ട്രെയിനിങ് സെന്ററിലെ ക്യാമ്പില്‍ രണ്ടു കുടുംബങ്ങളില്‍ നിന്നായി 14 പേരും നടുവത്തൂര്‍ സൗത്ത് എല്‍ പി സ്കൂളിലെ ക്യാമ്പില്‍ 12 കുടുംബങ്ങളില്‍ നിന്നായി 65 പേരും ആണ് ഉള്ളത്.
ജില്ലയില്‍ ഇന്നും റെഡ് അലേര്‍ഡ് തുടരുകയാണ്. പലയിടത്തും ഉരുള്‍പൊട്ടല്‍ ഭീഷണി തുടരുകയാണ്. കണ്ണൂര്‍ ജില്ലയിലും കനത്ത മഴ തുടരുകയാണ്. കണ്ണൂരിലും മലപ്പുറത്തും കാസര്‍കോട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Heavy rain in kerala, Kuttanad, Malappuram, Monsoon, Monsoon in Kerala, Monsoon Live, Rain havoc, Rain in kerala, കുട്ടനാട്, മൺസൂൺ, മഴ കേരളത്തിൽ