• HOME
  • »
  • NEWS
  • »
  • kerala
  • »
  • HEAVY RAIN CONTINUES IN KERALA AND YELLOW ALERT TO 12 DISTRICTS IN COMING DAYS

Rain Alert | സംസ്ഥാനത്ത് കനത്ത മഴ; വ്യാഴാഴ്ച വരെ വിവിധ ജില്ലകളിൽ യെല്ലോ അലെർട്ട്

തിങ്കളാഴ്ച മു​ത​ല്‍ മ​ധ്യ കേ​ര​ള​ത്തി​ലും വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ലും ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ട്. മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ 12 ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു.​

heavy rain in Kerala

heavy rain in Kerala

  • Share this:
    തി​രു​വ​ന​ന്ത​പു​രം: അ​റ​ബി​ക്ക​ട​ലി​ല്‍ ന്യൂ​ന​മ​ര്‍​ദം രൂ​പ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ സംസ്ഥാനത്ത് കനത്ത മഴ. ന്യൂ​ന​മ​ര്‍​ദ​ത്തെ തുടർന്ന് തെ​ക്ക​ന്‍ കേ​ര​ള​ത്തി​ലെ മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും ശ​ക്ത​മാ​യ മ​ഴ തു​ട​രു​ക​യാ​ണ്. അ​റ​ബി​ക്ക​ട​ലി​ന്‍റെ തെ​ക്കു​കി​ഴ​ക്ക​ന്‍-​മ​ധ്യ കി​ഴ​ക്ക​ന്‍ ഭാ​ഗ​ത്താ​യി ഞായറാഴ്ച​യോ​ടെ രൂ​പ​പ്പെ​ട്ട ന്യൂ​ന​മ​ര്‍​ദം അ​ടു​ത്ത 48 മ​ണി​ക്കൂ​റി​ല്‍ വ​ട​ക്ക് പ​ടി​ഞ്ഞാ​റ​ന്‍ ദി​ശ​യി​ലേ​ക്കു നീ​ങ്ങും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വ്യാ​ഴാ​ഴ്ച വ​രെ കേ​ര​ള​ത്തി​ല്‍ വ്യാ​ഴാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ തു​ട​രു​മെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

    തിങ്കളാഴ്ച മു​ത​ല്‍ മ​ധ്യ കേ​ര​ള​ത്തി​ലും വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ലും ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ട്. മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ 12 ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു.​ കേ​ര​ള, ക​ര്‍​ണാ​ട​ക, ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ല്‍ മ​ണി​ക്കൂ​റി​ല്‍ 45 മു​ത​ല്‍ 55 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ല്‍ കാ​റ്റു​വീ​ശാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ഇ​നി​യൊ​ര​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ പോ​ക​രു​തെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പു ന​ല്‍​കി.

    യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ജി​ല്ല​ക​ള്‍:

    തിങ്കളാഴ്ച-​ മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ്
    ചൊവ്വാഴ്ച-​ പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം.
    ബു​ധ​ന്‍-​ കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ്.
    വ്യാ​ഴം- ​മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ്.

    കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാൽ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതാണ്. ഓറഞ്ച്, മഞ്ഞ അലേർട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.

    2018, 2019 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാധ്യത മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്.

    കോവിഡ് 19 ൻറെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ നടത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് ബുക്ക് 2020 ലൂടെ നിർദേശിച്ച തരത്തിലുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്.

    പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ

    അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കേണ്ടതാണ്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാവണം.

    ക്വാറന്റൈനിൽ കഴിയുന്നവർ, രോഗലക്ഷണമുള്ളവർ, കോവിഡ് ബാധിക്കുന്നത് മൂലം കൂടുതൽ അപകട സാധ്യതയുള്ളവർ, സാധാരണ ജനങ്ങൾ എന്നിങ്ങനെ നാലുതരത്തിൽ ക്യാമ്പുകൾ സംഘടിപ്പിക്കാൻ വേണ്ടിയാണ് ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുള്ളത്. ഇതിനോട് പൂർണ്ണമായി സഹകരിക്കേണ്ടതാണ്.

    ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമെർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾ https://sdma.kerala.gov.in/wp-content/uploads/2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും.

    ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
    You may also like:പാകിസ്ഥാനിൽ മാധ്യമ പ്രവർത്തകയെ ഭർത്താവ് വെടിവെച്ചു കൊന്നു [NEWS]സംസ്ഥാനത്ത് വ്യാപക മഴ; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്​ [NEWS] 'ബിനോയ്‌ കോടിയേരിയുടെ DNA ടെസ്റ്റ് ഫലം ഒതുക്കിയതുപോലെ മയക്കുമരുന്ന് കേസും ഒതുക്കാൻ സാധ്യത': കെ.മുരളീധരന്‍ [NEWS]
    അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം.

    മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക. ശക്തമായ കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.
    Published by:Anuraj GR
    First published:
    )}