നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala Rains | ന്യൂനമര്‍ദ്ദം ശക്തിപ്പെടുന്നു; കേരളത്തില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു

  Kerala Rains | ന്യൂനമര്‍ദ്ദം ശക്തിപ്പെടുന്നു; കേരളത്തില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു

  സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ വ്യാപകമായ മഴയുണ്ടാവുമെന്ന് മുന്നറിയിപ്പ്

  News18 Malayalam

  News18 Malayalam

  • Share this:
   തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ (bengal sea) രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതിനാല്‍ സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ വ്യാപകമായ മഴയുണ്ടാവുമെന്ന് മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് വിവിധ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് (Orange Alert) പ്രഖ്യാപിച്ചു.

   ഓറഞ്ച്  അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍

   30/10/2021 - തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി

   31/10/2021 - തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി

   01/11/2021 - തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി

   02/11/2021 - പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്

   യെല്ലോ അലർട്ട്  പ്രഖ്യാപിച്ച ജില്ലകള്‍

   30/10/2021 - ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം

   31/10/2021 - ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം, തൃശ്ശൂർ

   01/11/2021 - ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം,കോഴിക്കോട്, വയനാട്

   02/11/2021- മലപ്പുറം, തൃശ്ശൂർ, എറണാകുളം, കൊല്ലം, തിരുവനന്തപുരം

   ജനങ്ങള്‍ക്കുള്ള മുന്നറിയിപ്പ്

   ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ നദികൾ മുറിച്ചു കടക്കാനോ നദികളിലോ ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടില്ല.

   ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യരുത്. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കുക.

   കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും അപകടം ഉണ്ടാകാനിടയുള്ളതിനാൽ ശ്രദ്ധിക്കണം.

   ന്യൂന മർദ്ദത്തിന്റെയും ചക്രവാത ചുഴിയുടെയും സ്വാധീനഫലമായി കേരളത്തിൽ നവംബർ ഒന്നു വരെ ഇടി മിന്നലോടു കൂടിയ മഴ തുടരാനും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യത.
   Published by:Karthika M
   First published:
   )}