• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

Alert: അഞ്ചുദിവസം ഇടിമിന്നലോടെ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തെക്കുപടിഞ്ഞാറൻ കാലവർഷം പൂർണമായും പിൻവാങ്ങാത്തതിനാലാണ് മഴ വീണ്ടും ശക്തമാകുന്നത്

news18-malayalam
Updated: October 5, 2019, 7:23 AM IST
Alert: അഞ്ചുദിവസം ഇടിമിന്നലോടെ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്
Lightning
  • Share this:
തിരുവനന്തപുരം: കേരളത്തിൽ അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മഴയോടൊപ്പം ഉച്ചതിരിഞ്ഞ് കനത്ത ഇടിമിന്നലും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നു. ഉച്ചയ്ക്ക് രണ്ടുമണിമുതൽ രാത്രി പത്ത് മണിവരെ കനത്ത ഇടിമിന്നൽ ഉണ്ടാകുമെന്നും മുന്നറിയിപ്പിലുണ്ട്.

നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. തിങ്കളാഴ്ച കോഴിക്കോട്ടും വയനാട്ടിലും യെല്ലോ അലർട്ട് ആയിരിക്കും. ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നിവിടങ്ങളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഉച്ചക്ക് 2നും രാത്രി 10നും ഇടയിൽ വേദികളില്‍ പ്രസംഗം ഒഴിവാക്കുക: ദുരന്ത നിവാരണ അതോറിറ്റി

തെക്കുപടിഞ്ഞാറൻ കാലവർഷം പൂർണമായും പിൻവാങ്ങാത്തതിനാലാണ് മഴ വീണ്ടും ശക്തമാകുന്നത്. സാധാരണഗതിയിൽ ഒക്ടോബർ 20ഓടെയാണ് തുലാവർഷം സംസ്ഥാനത്ത് എത്തുന്നത്. എന്നാൽ മൺസൂൺ പൂർണമായും പിൻവാങ്ങിയശേഷമായിരിക്കും തുലാവർഷം എത്തുക. ഇതിനിടയിലുള്ള സമയമായതിനാലാണ് സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നത്.
First published: October 5, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...