പെരുമഴ: എറണാകുളത്ത് പലേടത്തും വെള്ളക്കെട്ടും ഗതാഗത സ്തംഭനവും
പെരുമഴ: എറണാകുളത്ത് പലേടത്തും വെള്ളക്കെട്ടും ഗതാഗത സ്തംഭനവും
വെള്ളക്കെട്ട് കാരണം ട്രെയിൻ ഗതാഗതവും തടസപ്പെട്ടിട്ടുണ്ട്. എറണാകുളം സൌത്ത് റെയിൽവേസ്റ്റേഷനിലെ ട്രാക്കിൽ വെള്ളം കയറിയതിനെ തുടർന്ന് ട്രെയിൻ ഗതാഗതം നിർത്തിവെച്ചു.
കൊച്ചി: എറണാകുളം ജില്ലയിൽ കനത്ത മഴ തുടരുന്നു. ഇതേത്തുടർന്ന് പല സ്ഥലങ്ങളിലും വലിയ വെള്ളക്കെട്ട് രൂപപ്പെടുകയും ഗതാഗതസ്തംഭനം ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. ട്രെയിൻ ഗതാഗതം നിർത്തിവെച്ചിട്ടുണ്ട്. തിങ്കളാഴ്ച ദിവസമായതിനാൽ ഓഫീസുകളിലേക്കും മറ്റും പോകേണ്ടവരെ ഇത് സാരമായി ബാധിച്ചു. കൊച്ചി നഗരത്തിന്റെ വടക്കൻ മേഖലയിലും ഗുരുതരമായ വെള്ളക്കെട്ട് ഉണ്ടായി.
വെള്ളക്കെട്ട് കാരണം ട്രെയിൻ ഗതാഗതവും തടസപ്പെട്ടിട്ടുണ്ട്. എറണാകുളം സൌത്ത് റെയിൽവേസ്റ്റേഷനിലെ ട്രാക്കിൽ വെള്ളം കയറിയതിനെ തുടർന്ന് ട്രെയിൻ ഗതാഗതം നിർത്തിവെച്ചിട്ടുണ്ട്.
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലും വെള്ളം കയറിയിട്ടുണ്ട്. ഇതേത്തുടർന്ന് ബസ് സർവീസും തടസപ്പെട്ടു. കടകളിലേക്ക് വെള്ളം കയറുകയും വെള്ളക്കെട്ട് കാരണം ചില പമ്പുകൾ അടച്ചിട്ടു.
കൊച്ചി മെട്രോ റെയിൽ മുക്കം യാർഡിൽ വെള്ളക്കെട്ട് ഉണ്ടായി.
അതിനിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളം മണ്ഡലത്തിൽ പോളിങ് മന്ദഗതിയിലാണ്. വെള്ളക്കെട്ട് കാരണം ചില ബൂത്തുകളിൽ വോട്ടെടുപ്പ് വൈകുന്നുണ്ട്. വോട്ടെടുപ്പ് വൈകുന്ന ബൂത്തുകളിൽ സമയം ദീർഘിപ്പിച്ചുനൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.