• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

സംസ്ഥാനത്ത് മഴ ശക്തം: കാറിന് മുകളിലേക്ക് മരം ഒടിഞ്ഞു വീണു; ഡ്രൈവർ അദ്ഭുതകരമായി രക്ഷപെട്ടു

കിഴക്കൻ മേഖലയിൽ കഴിഞ്ഞദിവസം ശക്തമായ മഴ പെയ്തിരുന്നു.

news18
Updated: July 19, 2019, 6:48 AM IST
സംസ്ഥാനത്ത് മഴ ശക്തം: കാറിന് മുകളിലേക്ക് മരം ഒടിഞ്ഞു വീണു; ഡ്രൈവർ അദ്ഭുതകരമായി രക്ഷപെട്ടു
കിഴക്കൻ മേഖലയിൽ കഴിഞ്ഞദിവസം ശക്തമായ മഴ പെയ്തിരുന്നു.
news18
Updated: July 19, 2019, 6:48 AM IST
തിരുവനന്തപുരം: കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ ചീയപ്പാറക്ക് സമീപം കാറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണു. നിസാര പരിക്കുകളോടെ ഡ്രൈവർ രക്ഷപ്പെട്ടു.

വൈകുന്നേരം പെയ്ത ശക്തമായ മഴയിലും കാറ്റിലുമാണ് സംഭവം. ഇതിനെ തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകൾ ഗതാഗതം തടസ്സപെട്ടു. പിന്നീട് നാട്ടുകാരുടെ നേതൃത്വത്തിൽ മരം വെട്ടി മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.

കിഴക്കൻ മേഖലയിൽ കഴിഞ്ഞദിവസം ശക്തമായ മഴ പെയ്തിരുന്നു. കോതമംഗലം താലൂക്കിൽ രാവിലെ മുതൽ മഴ ശക്തമായിരുന്നു. താലൂക്കിലെ വിവിധയിടങ്ങളിൽ ചെറിയ രീതിയിലുള്ള നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്.

'പേപ്പറില്‍ എഴുതി തയാറാക്കിയ റിപ്പോര്‍ട്ട് ഉദ്യോഗസ്ഥരുടെ മേശപ്പുറത്ത് വിശ്രമിച്ചാല്‍ ഞങ്ങളുടെ ജീവന് സുരക്ഷിതത്വം ഉണ്ടാകുമോ'

പല സ്ഥലങ്ങളിലും വൈദ്യുതി ലൈനിന് മുകളിലേക്ക് മരങ്ങൾ വീണ് മണിക്കൂറുകളോളം വൈദ്യുതിബന്ധം തകരാറിലായി.

First published: July 19, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...