• HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala Rains | സംസ്ഥാനത്ത് മഴക്കെടുതിയില്‍ വ്യാപക നാശനഷ്ടം; തൃശ്ശൂരില്‍ മിന്നല്‍ ചുഴലി

Kerala Rains | സംസ്ഥാനത്ത് മഴക്കെടുതിയില്‍ വ്യാപക നാശനഷ്ടം; തൃശ്ശൂരില്‍ മിന്നല്‍ ചുഴലി

കഴിഞ്ഞ രണ്ട് ദിവസവും ഇത്തരത്തില്‍ മിന്നല്‍ ചുഴലി തൃശ്ശൂരില്‍ നാശം വിതച്ചിരുന്നു.

  • Last Updated :
  • Share this:
    തൃശ്ശൂര്‍: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. തൃശ്ശൂര്‍ ചാവക്കാട് തീരമേഖലയില്‍ തിരുവത്ര പുതിയറ, കോട്ടപ്പുറം മേഖലയില്‍ മൂന്നരയോടെ വീശിയ മിന്നല്‍ ചുഴലിയില്‍ വ്യാപക നാശം. നിരവധി മരങ്ങള്‍ കടപുഴകി വീണു. കഴിഞ്ഞ രണ്ട് ദിവസവും ഇത്തരത്തില്‍ മിന്നല്‍ ചുഴലി തൃശ്ശൂരില്‍ നാശം വിതച്ചിരുന്നു. തളിക്കുളം, കൊടുങ്ങല്ലൂര്‍ മേഖലയില്‍ കടലേറ്റം രൂക്ഷമാണ്.

    അതേസമയം സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് നാല് മരണം റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് രണ്ട് പേരും വയനാട്, കാസര്‍കോഡ് എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് മരിച്ചത്. കാസര്‍കോഡ് മഞ്ചേശ്വരത്ത് തെങ്ങ് വീണ് വിദ്യാര്‍ഥി മരിച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ഥി ഷാന്‍ ആരോണ്‍ ക്രാസ്ത (12) ആണ് മരിച്ചത്. കോഴിക്കോടുണ്ടായ മഴക്കെടുതിയില്‍ എടച്ചേരി ആലിശേരി സ്വദേശി അഭിലാഷ് (40), ചെറുവണ്ണൂരില്‍ വിദ്യാര്‍ഥിയായ മുഹമ്മദ് മിര്‍ഷാദ് (13) എന്നിവരാണ് മരിച്ചത്. സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണാണ് വയനാട്ടില്‍ ഒരു മരണം ഉണ്ടായിരിക്കുന്നത്.

    Also Read-Mullaperiyar Dam | മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു; ആദ്യ മുന്നറിയിപ്പ് നല്‍കി

    ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ അട്ടപ്പാടി ചുരത്തില്‍ വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ടോറസ്, ടിപ്പര്‍, ഗുഡ്‌സ് തുടങ്ങിയ ചരക്കു വാഹനങ്ങള്‍ ചരക്കുവാഹനങ്ങള്‍ ചൊവ്വാഴ്ച വരെ അട്ടപ്പാടി ചുരത്തില്‍ കൂടി യാത്ര ചെയ്യാന്‍ പാടില്ല.

    Also Read-Kozhikode | മഴക്കെടുതി: കോഴിക്കോട് പതിമൂന്നുകാരന്‍ അടക്കം രണ്ട് മരണം

    എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ജലനിരപ്പ് കൂടിയതിനാല്‍ മലമ്പുഴ, കക്കയം ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി.

    Also Read-കാസർകോട്ട് തെങ്ങ് കടപുഴകി വീണ് പന്ത്രണ്ടുകാരൻ മരിച്ചു

    മലമ്പുഴ ഡാം തുറന്ന സാഹചര്യത്തില്‍ മുക്കൈപ്പുഴ, കല്‍പ്പാത്തി പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 115.6 അടിയാണ് മലമ്പുഴ ഡാമിന്റെ പരമാവധി സംഭരണശേഷി. ജലനിരപ്പ് 111.46 അടിയായി ഉയര്‍ന്നതോടെയാണ് ജലനിരപ്പ് ക്രമീകരിക്കുന്നതിനായി നാല് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതം ഉയര്‍ത്താന്‍ തീരുമാനിച്ചത്.
    Published by:Jayesh Krishnan
    First published: