നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Kerala Rains Live Update | മൂന്ന് ജില്ലകളിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി; തെക്കൻ കേരളത്തിൽ മഴ കുറയുന്നു

    സംസ്ഥാനത്ത് വ്യാപകമായ മഴ തുടരുന്ന സാഹചര്യത്തില്‍ എം.ജി, കേരള സർവകലാശാലകളിൽ ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു...

  • News18 Malayalam
  • | November 15, 2021, 20:20 IST
    facebookTwitterLinkedin
    LAST UPDATED 17 DAYS AGO

    AUTO-REFRESH

    HIGHLIGHTS

    19:25 (IST)

    ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

    കനത്ത മഴയുടെ പശ്ചാത്തലത്തിൽ ആലപ്പുഴ,പത്തനംതിട്ട, കോട്ടയം ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർമാർ ചൊവ്വാഴ്ച(16/11/2021) അവധി പ്രഖ്യാപിച്ചു. കോട്ടയത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓൺലൈൻ ക്ലാസുകൾ ക്രമീകരിക്കണമെന്നും കളക്ടർ നിർദേശം നൽകിയിട്ടുണ്ട്

    പരീക്ഷ മാറ്റി: മഹാത്മാ ഗാന്ധി സർവകലാശാല ചൊവ്വാഴ്ച (നവംബർ 16) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

    18:59 (IST)

    കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച അവധി

    ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച്ച (2021 നവംബർ 16) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉത്തരവായി.

     പഠനത്തിന് തടസം വരാതിരിക്കുന്നതിന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓൺലൈൻ ക്ലാസുകൾ ക്രമീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.

    18:50 (IST)
    പത്തനംതിട്ടയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും (16 ചൊവ്വ) അവധി 
     
    കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെയും (നവംബര്‍ 16 ചൊവ്വ) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ ഉത്തരവായി. എന്നാല്‍ സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന എല്ലാ സ്ഥാപനങ്ങളിലെയും അധ്യാപക, അനധ്യാപക ജീവനക്കാരുടെ സേവനം ജില്ലാ ദുരന്തനിവാരണ അതോറിറ്റി/ അതോറിറ്റി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന പക്ഷം അതാതിടങ്ങളില്‍ ലഭ്യമാക്കേതാണെന്ന് ഉത്തരവില്‍ പറയുന്നു.
    16:20 (IST)

    വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

    ആലപ്പുഴ ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നവംബര്‍ 16ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

    15:52 (IST)

    വാഴാനി ഡാമിൻ്റെ 4 ഷട്ടറുകൾ 2 സെൻ്റിമീറ്ററിൽ നിന്ന് 5 സെൻ്റിമീറ്ററായി ഉയർത്തും

    15:40 (IST)

    4 വയസ്സുകാരി കിണറ്റിൽ വീണ് മരിച്ച നിലയിൽ. വെമ്പായം തലയിൽ കമുകിൻ കുഴിയിൽ പ്രിയങ്കയുടെ മകൾ കൃഷ്ണപ്രിയ (4) നെയാണ് വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെഞ്ഞാറമൂട് പോലീസ് മേൽനടപടി സ്വീകരിച്ചു

    15:14 (IST)

    ജലസേചന വകുപ്പിൻറെ അണക്കെട്ടുകളുടെ എമെർജൻസി ആക്ഷൻ പ്ലാനുകൾ http://www.irrigation.kerala.gov.in/ എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. പ്രസ്തുത അണക്കെട്ടുകളുടെ ആക്ഷൻ പ്ലാൻ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ഓറഞ്ച് ബുക്ക് 2021 പേജ് 146 ൽ നൽകിയിട്ടുണ്ട്.

    15:14 (IST)

    ജലസേചന വകുപ്പ് അണക്കെട്ടുകളിൽ നിന്ന് വെള്ളം ഒഴുക്കി വിടാൻ സ്വീകരിക്കേണ്ട നടപടിക്രമങ്ങളും പ്രോട്ടോക്കോളുകളും ഓറഞ്ച് ബുക്ക് 2021 യിൽ പേജ് നമ്പർ 143-146, 208 എന്നീ പേജുകളിൽ വായിക്കാം. ഓറഞ്ച് ബുക്ക് 2021 https://sdma.kerala.gov.in/wp-content/uploads/2021/05/orangebook_2021.pdf എന്ന ലിങ്കിൽ ലഭ്യമാണ്. 

    15:12 (IST)

    കേരളത്തിലെ പ്രധാന അണക്കെട്ടുകളിലെ (ജലസേചന വകുപ്പ്) ദിവസേനയുള്ള ജലനിരപ്പ് സംബന്ധിച്ചുള്ള വിവരം അണക്കെട്ടിലെ പരമാവധി ജലനിരപ്പ്, പൂർണ്ണ സംഭരണ ശേഷി തുടങ്ങിയ വിശദവിവരങ്ങളടങ്ങിയ പട്ടിക  https://sdma.kerala.gov.in/dam-water-level/ എന്ന ലിങ്കിൽ ലഭ്യമാണ്.

    രസതുത പടടിക മനസസിലാകകേണ വിധം എങങനെയെനനുള വിശദീകരണം ദുരന നിവാരണ അതോറിററിയുടെ വെബ്‌സൈററിൽ  നിനനും ഡൗൺലോഡ് ചെയയാം.

    15:7 (IST)

    വാഴാനി ഡാമിൻ്റെ 4 ഷട്ടറുകൾ 2 സെൻ്റിമീറ്ററിൽ നിന്ന് 5 സെൻ്റിമീറ്ററായി ഉയർത്തും

    തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു ജില്ലകളിൽ നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. അതേസമയം തെക്കൻ കേരളത്തിൽ മഴയുടെ ശക്തി കുറയുകയാണ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയുണ്ട്.

    സംസ്ഥാനത്തെ മധ്യ, വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

    എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തെക്ക് കിഴക്കന്‍ അറബിക്കടലിലെ ചക്രവാതച്ചുഴി മൂലം പടിഞ്ഞാറന്‍ കാറ്റ് കേരളാ തീരത്ത് ശക്തമായതാണ് മഴ തുടരാന്‍ കാരണം. രണ്ട് ദിവസം കൂടി നിലവിലെ മഴ തുടരാനാണ് സാധ്യത. മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

    തത്സമയ വിവരങ്ങൾ ചുവടെ...
    )}