തിരുവനന്തപുരം: തെക്കു കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിനടുത്തായി രണ്ടാമത്തെ ന്യൂനമർദം. അടുത്ത 24 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിച്ചു തീവ്ര ന്യൂനമർദായേക്കാം.
കടൽ അതിപ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് പൂർണ്ണമായി നിരോധിച്ചിരിക്കുകയാണ്. അടുത്ത 48 മണിക്കൂറിൽ ചുഴലിക്കാറ്റായി മാറിയാൽ 'നിസർഗ' എന്ന പേരിൽ അറിയപ്പെടും. ബംഗ്ലാദേശാണ് ചുഴലിക്കാറ്റിന് പേര് നൽകുന്നത്. ഓമാൻ തീരത്ത് 28 ന് രൂപപ്പെട്ട ന്യൂനമർദം ശക്തികുറഞ്ഞു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.