നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മൂന്നാറില്‍ കനത്ത മഴ; മാട്ടുപ്പെട്ടിയില്‍ മണ്ണിടിഞ്ഞ് വിനോദസഞ്ചാരികള്‍ ഒറ്റപ്പെട്ടു

  മൂന്നാറില്‍ കനത്ത മഴ; മാട്ടുപ്പെട്ടിയില്‍ മണ്ണിടിഞ്ഞ് വിനോദസഞ്ചാരികള്‍ ഒറ്റപ്പെട്ടു

  • Last Updated :
  • Share this:
   ഇടുക്കി: ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഇടുക്കിയില്‍ കനത്ത മഴ. മൂന്നാര്‍-ഉടുമല്‍പ്പെട്ട പാതയില്‍ താല്‍ക്കാലികമായി നിര്‍മിച്ച പെരിയവാര പാലം ഒലിച്ചുപോയി. കന്നിമലയാര്‍ കരകവിഞ്ഞൊഴുകുകയാണ്. മാട്ടുപ്പെട്ടി ഡാമിനു സമീപം റോഡില്‍ മണ്ണിടിഞ്ഞുവീണ് വിനോദസഞ്ചാരികള്‍ ഒറ്റപ്പെട്ടു.

   കൊച്ചി-ധനുഷ് കോടി ദേശീയപാതയിലെ വിവിധ ഇടങ്ങളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. പഴയ മൂന്നാര്‍ ദേശീയ പാതയില്‍ വെള്ളം ഉയര്‍ന്നത് ഗതാഗത തടസത്തിന് ഇടയാക്കി.. കനത്ത മഴയില്‍ 14 വീടുകള്‍ തകര്‍ന്നു. ഏക്കറുകണക്കിന് കൃഷി നശിച്ചു. നേര്യമംഗലം, പന്നിയാര്‍കുട്ടി മേഖലകളില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. വട്ടവടയില്‍ ഉരുള്‍പൊട്ടി രണ്ടു കുടുംബങ്ങള്‍ ഒറ്റപ്പെട്ടു.

   കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണട്്യ. വിവിധ ജില്ലകളില്‍ മഴയും കാറ്റും തുടരുമെന്ന് മുന്നറിയിപ്പുമുണ്ട്. മല്‍സ്യബന്ധനത്തിന് കേരളതീരത്ത് വിലക്ക് ഏര്‍പ്പെടുത്തി. രാത്രിസമയത്ത് മലയോര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ദുരന്തനിവരാണ അഥോറിറ്റി മുന്നറിയിപ്പ് നല്‍കി. ജില്ലാ കളക്ടര്‍മാര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

   തമിഴ്നാട്ടില്‍ ഗജ ചുഴലിക്കാറ്റില്‍ 25 പേര്‍ മരിച്ചു. നാഗപട്ടണം, പുതുക്കോട്ട, രാമനാഥപുരം, തിരുവാരൂര്‍ ജില്ലകളിലാണ് ഗജ കനത്ത നാശമുണ്ടാക്കിയത്. വ്യാഴാഴ്ച അര്‍ധരാത്രിക്ക് ശേഷം വീശിത്തുടങ്ങിയ കാറ്റ് രണ്ടു മണിക്കൂറിലേറെ നീണ്ടു. ഒട്ടേറെ വീടുകളും റോഡുകളും തകര്‍ന്നു. പ്രധാന റോഡുകളിലെല്ലാം മരങ്ങള്‍ വീണു ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ആറ് ജില്ലകളിലായി അഞ്ഞൂറോളം ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. നാഗപട്ടണം, വേളാങ്കണ്ണി എന്നിവിടങ്ങളിലേക്കുള്ള തീവണ്ടി സര്‍വീസുകള്‍ റദ്ദാക്കി.

   First published:
   )}