നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Kerala Rains | ദക്ഷിണകേരളത്തില്‍ മഴക്കെടുതി; കളമശ്ശേരിയില്‍ മണ്ണിടിഞ്ഞ് ഒരു മരണം

    Kerala Rains | ദക്ഷിണകേരളത്തില്‍ മഴക്കെടുതി; കളമശ്ശേരിയില്‍ മണ്ണിടിഞ്ഞ് ഒരു മരണം

    വിവിധ ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      തിരുവനന്തപുരം : സംസ്ഥാനത്ത് വ്യാപകമായി മഴ തുടരുകയാണ്. ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. വിവിധ ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

      പത്തനംതിട്ടയില്‍ ഉരുള്‍പൊട്ടല്‍ മണ്ണിടിച്ചില്‍ സാധ്യത

      പത്തനംതിട്ട ജില്ലയില്‍ അതീവ ജാഗ്രത നിര്‍ദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. നദീ തീരങ്ങളിലും ഉരുള്‍ പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത പ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

      വെള്ളപ്പൊക്ക മേഖലകളില്‍ ഉള്ളവര്‍ ആവശ്യം വന്നാല്‍ മാറി താമസിക്കാന്‍ സജ്ജരാകണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലയോര മേഖലയിലെ യാത്ര ഒഴിവാക്കാനും മുന്നറിയിപ്പുണ്ട്.

      പത്തനംതിട്ട ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം 18 വരെ നിരോധിച്ചിരിക്കുകയാണ്. ജില്ലയിലെ മലയോര മേഖലകളില്‍ ഇന്നും നാളെയും(14, 15) രാത്രി യാത്ര നിരോധിച്ചു ജില്ല കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

      പന്തളം ചേരിക്കല്‍ നെല്ലിക്കല്‍ ഭാഗത്ത് 6 ഓളം വീടുകളില്‍ വെള്ളം കയറി. ഈ കുടുംബങ്ങള്‍ ബന്ധു വീടുകളിലേക്ക് മാറിയിരിക്കുകയാണിപ്പോള്‍. ശാസ്തവട്ടം ക്ഷേത്രത്തിന് എതിര്‍വശത്തുള്ള 3 വീടുകളില്‍ വെള്ളം കയറി. ഈ കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റാന്‍ നടപടി സ്വീകരിച്ചു.

      അടൂര്‍ താലൂക്കില്‍ ഏനാദിമംഗലം വില്ലേജില്‍ കുന്നിട വേട്ടമല ഭാഗത്ത് ചെറിയതോതില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് രണ്ടു വീടുകള്‍ക്ക് ചെറിയതോതില്‍ നാശനഷ്ടമുണ്ടായി. മങ്ങാട് ഒരുവീട്ടില്‍ താഴത്തെ നിലയില്‍ വെള്ളംകയറി. കുടുംബാംഗങ്ങള്‍ മുകളിലത്തെ നിലയിലാണ് ഇപ്പോള്‍. ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചിട്ടുണ്ട്.

      നാരങ്ങാനം, മോഡിയില്‍ഭാഗം മോഹന സദനത്തില്‍ മിനിയുടെ വീടിന്റെ മുകളിലേക്കു സമീപ പുരയിടത്തിലെ മരം ഒടിഞ്ഞു വീണു മേല്‍ക്കൂരയും ഭിത്തിയും തകര്‍ന്നു. ആളപായമില്ല. മിനിയെയും മകനെയും ബന്ധു വീട്ടിലേക്കു മാറ്റിപാര്‍പ്പിച്ചു.

      കോട്ടയത്ത്‌ വ്യാപകമഴ

      കോട്ടയം ജില്ലയില്‍ വ്യാപകമായി മഴ പെയ്തിരുന്നെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിലവിലെ ക്യാമ്പുകള്‍ തുടരുകയാണ്.

      കഴിഞ്ഞ രാത്രിയില്‍ ചങ്ങനാശേരി താലൂക്കിലെ ചങ്ങനാശേരി വില്ലേജില്‍ പെരുന്ന ഗവ.'എല്‍.പി.സ്‌കൂളില്‍ ഒരു പുതിയ ക്യാമ്പുകൂടി തുറന്നു.

      എറാണാകുളം കളമശ്ശേരിയില്‍ മണ്ണിടിച്ചിലില്‍

      എറാണാകുളം കളമശ്ശേരിയില്‍ മണ്ണിടിച്ചിലില്‍ പെട്ട് തിരുവനന്തപുരം സ്വദേശി മരിച്ചു. ഉദിയന്‍കുളങ്ങര സ്വദേശി തങ്കരാജ് (72) ആണ് മരിച്ചത്.

      കളമശ്ശേരി അപ്പോളോ ടയേഴ്‌സിന് സമീപമാണ് അപകടമുണ്ടായത്. മണ്ണിനടിയില്‍ പെട്ട തങ്കരാജിനെ അഗ്നിരക്ഷാ പ്രവര്‍ത്തകര്‍ എത്തിയാണ് പുറത്തെടുത്തത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

      ഇടുക്കിയില്‍ ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നു

      ജില്ലയിലെ വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ തുടരുകയാണ്. ഇടുക്കി ഡാം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തുറക്കും.

      മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയായതിനാല്‍ 24 മണിക്കൂറിനുള്ളില്‍ ഡാമുകള്‍ തുറക്കുമെന്ന് തമിഴ്‌നാട് കേരളത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

      Also Read - ഇടുക്കി ഡാം ഉച്ചയ്ക്ക് രണ്ട് മണിക്ക് തുറക്കും; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍

      Also Read - മുല്ലപ്പെരിയാര്‍ ജലനിരപ്പ് 140 അടി; ഷട്ടറുകള്‍ വീണ്ടും തുറക്കും; പെരിയാര്‍ തീരത്ത് ജാഗ്രത

      തിരുവനന്തപുരത്ത്‌ അതീവ ജാഗ്രതാ നിര്‍ദേശം 

      ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ജില്ലയില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടാണ്. ക്വാറി മൈനിങ് പ്രവര്‍ത്തനങ്ങളും ജില്ലയില്‍ നിരോധിച്ചിട്ടുണ്ട്.

      വട്ടിയൂർക്കാവിന് സമീപം കാഞ്ഞിരംപാറയിൽ വീട് തകർന്ന്
      ഒരു കുട്ടിക്ക് പരിക്ക്. പുലർച്ചെയായിരുന്നു സംഭവം.

      Also Read - തിരുവനന്തപുരത്ത് അതീവ ജാഗ്രത; ഇടുക്കി ഡാം തുറക്കുന്നതില്‍ തീരുമാനം ഇന്ന്

      കൊല്ലത്ത് എം.സി റോഡില്‍ വെള്ളം കയറി

      കൊല്ലം ജില്ലയിലും മഴ തുടരുകയാണ്. ജില്ലയിലെ എം.സി റോഡില്‍ പല സ്ഥലങ്ങളിലും വെള്ളം കയറിട്ടുണ്ട്. ഇഞ്ചക്കാട്ട് റോഡില്‍ ശക്തമായ ഒഴുക്കാണുള്ളത്. വാളകം ഏനാത്ത്, വയയ്ക്കല്‍, എന്നിവിടങ്ങളില്‍ വെള്ളം കയറി.

      മഴ തുടരുന്ന സാഹചര്യത്തില്‍ കൊല്ലം തെന്മല ഡാം ഷട്ടറുകള്‍ 20 സെന്റീമീറ്റര്‍ ഉയര്‍ത്തിട്ടുണ്ട്. ഇതോടെ ഷട്ടറുകളുടെ ആകെ ഉയരം 1.20 മീറ്ററായി. നിലവില്‍ ഡാം മേഖല ഓറഞ്ച് അലര്‍ട്ടിലാണ്.

      കല്ലടയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. കല്ലട അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴയാണ് അനുഭവപ്പെടുന്നത്.

      Also Read - സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കനത്ത മഴ; കൊല്ലം ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

      ആലപ്പുഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളത്തിനടയില്‍

      ആലപ്പുഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളത്തിനടയില്‍
      മാന്നാര്‍ ബുധനൂര്‍ ചെന്നിത്തല, നെടുമ്പ്രം എടത്വ തലവടി തുടങ്ങിയ ഇടങ്ങളില്‍ വെള്ളം കയറി

      ആലപ്പുഴ ജില്ലയില്‍ വ്യാപകമായി മഴ തുടരുകയാണ്. ചെറിയനാട് വെണ്‍മണി പ്രദേശങ്ങളില്‍ രണ്ട് ക്യാമ്പ് തുറന്നു. കിഴക്കന്‍ മേഖലയില്‍ മഴ തുടരുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്.

      കഴിഞ്ഞ വെള്ളപ്പൊക്കത്തിന് ശേഷം വീടുകളില്‍ മടങ്ങിയെത്തിയതിന് പിന്നാലെയാണ് അടുത്ത വെള്ളപ്പൊക്കമുണ്ടാവുന്നത്. പുത്തം പേരൂറും, പുത്തനാറും കരകവിഞ്ഞ് ഒഴുകുന്നുണ്ട്

      ആലപ്പുഴ ജില്ലിയില്‍ നിലവില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളാണുള്ളത്. 11 കുടുംബങ്ങളിലെ 29 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്.
      Published by:Karthika M
      First published:
      )}