ശക്തമായ മഴയ്ക്ക് സാധ്യത: തിരുവനന്തപുരത്ത് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
ശക്തമായ മഴയ്ക്ക് സാധ്യത: തിരുവനന്തപുരത്ത് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
അടുത്ത 24 മണിക്കൂറിൽ തെക്കു കിഴക്കൻ അറബിക്കടലിലും കേരള തീരത്തും 40 -50 വരെ kmph വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിലും കാറ്റു വീശുവാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നു.
(പ്രതീകാത്മക ചിത്രം)
Last Updated :
Share this:
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇതിനെ തുടർന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
അടുത്ത 24 മണിക്കൂറിൽ തെക്കു കിഴക്കൻ അറബിക്കടലിലും കേരള തീരത്തും 40 -50 വരെ kmph വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിലും കാറ്റു വീശുവാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നു. ആയതിനാൽ ഈ പ്രദേശങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് ഉപദേശിക്കുന്നു
മെയ് 25 വരെ കേരളത്തിലെ ചില ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വൈകുന്നേരങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇടിമിന്നൽ ജാഗ്രത നിർദേശങ്ങൾ പാലിക്കണമെന്ന് കേരള ദുരന്ത നിവാരണ സേന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.