സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തമായി. അഞ്ച് ജില്ലകളിൽ അതി ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. ബാക്കി ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയും ലഭിച്ചേക്കും. ദുരന്ത സാധ്യത മുന്നിൽ കണ്ട് മൂന്ന് എൻഡിആർഎഫ് സംഘത്തെ കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. 204.4 മില്ലീമീറ്ററിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടുക്കി, കോട്ടയം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. വരും ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്നാണ് മുന്നറിയിപ്പ്.
തുടര്‍ച്ചയായി മൂന്ന് ദിവസവും ഓറഞ്ച് അലേര്‍ട്ട് ഉള്ള ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഓരോ സംഘത്തെ നിയോഗിച്ചു. തൃശ്ശൂരില്‍ നിന്നുള്ള സംഘം ആകും ഈ ജില്ലകളില്‍ എത്തുക.
കേരളത്തിലേക്ക് മൂന്ന് എൻഡിആർഎഫ് സംഘത്തെ അധികമായി ആവശ്യപ്പെട്ടിട്ടുണ്ട്. മലപ്പുറം, വയനാട്, തൃശ്ശൂര്‍ എന്നീ ജില്ലകളിലേക്കാകും അധിക സംഘത്തെ നിയോഗിക്കുക.
ന്യോൾ ചുഴലിക്കാറ്റ് തെക്കൻ ചൈന കടലിൽ നിന്ന് നാളെ ബംഗാൾ ഉൾകടലിലേക്ക് ന്യൂന മർദ്ദമായി മാറി പ്രവേശിക്കും. ഇതേ തുടർന്നാണ് സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായത്
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.