• HOME
  • »
  • NEWS
  • »
  • kerala
  • »
  • Kozhikode | മഴക്കെടുതി: കോഴിക്കോട് പതിമൂന്നുകാരന്‍ അടക്കം രണ്ട് മരണം

Kozhikode | മഴക്കെടുതി: കോഴിക്കോട് പതിമൂന്നുകാരന്‍ അടക്കം രണ്ട് മരണം

മിര്‍ഷാദ് മദ്രസ വിട്ട് സൈക്കിളില്‍ പോകുമ്പോള്‍ കുളത്തില്‍ തെന്നിവീഴുകയായിരുന്നു.

  • Last Updated :
  • Share this:
    കോഴിക്കോട്: കനത്ത മഴയില്‍ കോഴിക്കോട് രണ്ടുമരണം. എടച്ചേരി ആലിശേരി സ്വദേശി അഭിലാഷ് (40), ചെറുവണ്ണൂരില്‍ വിദ്യാര്‍ഥിയായ മുഹമ്മദ് മിര്‍ഷാദ് (13) എന്നിവരാണ് മരിച്ചത്. മിര്‍ഷാദ് മദ്രസ വിട്ട് സൈക്കിളില്‍ പോകുമ്പോള്‍ വലിയപറമ്പ് കുളത്തില്‍ തെന്നിവീഴുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

    എടച്ചേരി ആലിശേരിയില്‍ പായല്‍ നിറഞ്ഞ കുളത്തില്‍ വീണാണ് അഭിലാഷ് മരിച്ചത്. പായലും ചെളിയും നിറഞ്ഞ കുളത്തില്‍ അഭിലാഷിനെ കാണാതാവുകയായിരുന്നു. എടച്ചേരി പോലീസ് സ്റ്റേഷനില്‍ നിന്നും ലഭിച്ച വിവരത്തെ തുടര്‍ന്ന് നാദാപുരം അഗ്‌നിരക്ഷ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍മാരായ സുജേഷ് കുമാര്‍ ഷമേജ് കുമാര്‍ ടി വിനോദന്‍ എന്നിവരുടെ നേതൃത്വത്തില്‍ നാദാപുരം പേരാമ്പ്ര സ്‌ക്യൂബ ടീം നടത്തിയ തിരച്ചിലിനൊടുവില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. സ്‌ക്യൂബ ടീമംഗങ്ങളായ സുകേഷ് കെ ബി, സത്യനാഥ് പി ആര്‍ എന്നിവര്‍ ചേര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്.

    Malampuzha Dam | മലമ്പുഴ ഡാമിന്റെ നാലു ഷട്ടറുകള്‍ തുറന്നു; ജാഗ്രതാ നിര്‍ദേശം

    പാലക്കാട്: കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ക്രമീകരിക്കുന്നതിനായി മലമ്പുഴ ഡാം തുറന്നു. ഡാമിന്റെ നാല് ഷട്ടറുകള്‍ 15 സെന്റിമീറ്റര്‍ വീതമാണ് തുറന്നത്. ഒരുമണിക്കൂറിന് ശേഷം ഇത് 30 സെന്റിമീറ്റര്‍ ആയി ഉയര്‍ത്തും. ഡാം തുറന്ന സാഹചര്യത്തില്‍ മുക്കൈപ്പുഴ, കല്‍പ്പാത്തി പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

    115.6 അടിയാണ് മലമ്പുഴ ഡാമിന്റെ പരമാവധി സംഭരണശേഷി. ജലനിരപ്പ് 111.46 അടിയായി ഉയര്‍ന്നതോടെയാണ് ജലനിരപ്പ് ക്രമീകരിക്കുന്നതിനായി നാല് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതം ഉയര്‍ത്താന്‍ തീരുമാനിച്ചത്. ഇടുക്കി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 135 അടിയായി ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ മഞ്ചുമല വില്ലേജ് ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ തുറന്നിട്ടുണ്ട്.

    സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.
    Published by:Jayesh Krishnan
    First published: