ഇന്റർഫേസ് /വാർത്ത /Kerala / Kerala Rain| പെരിയാറും മൂവാറ്റുപുഴയാറും കരകവിഞ്ഞൊഴുകുന്നു; എറണാകുളം ജില്ലയുടെ മലയോരമേഖലകളിൽ അതിശക്തമായ മഴ

Kerala Rain| പെരിയാറും മൂവാറ്റുപുഴയാറും കരകവിഞ്ഞൊഴുകുന്നു; എറണാകുളം ജില്ലയുടെ മലയോരമേഖലകളിൽ അതിശക്തമായ മഴ

kottayam

kottayam

ചെല്ലാനം വൈപ്പിൻ ഉൾപ്പെടെയുള്ള തീരദേശ മേഖലകളിൽ മഴയ്ക്കൊപ്പം കടലാക്രമണവും രൂക്ഷം ആണ്

  • Share this:

എറണാകുളം: മൂവാറ്റുപുഴ, കോതമംഗലം വാരിയം, പൂയംകുട്ടി തുടങ്ങിയ എറണാകുളം ജില്ലയുടെ മലയോര മേഖലയിലാണ് അതിശക്തമായ മഴ. മണികണ്ഠൻ ചാൽ ചപ്പാത്ത് വെള്ളം കയറിയതോടെ ആദിവാസി മേഖല 6 ദിവസമായി ഒറ്റപ്പെട്ടു കിടക്കുകയാണ്.

നേര്യമംഗലം കുട്ടമ്പുഴ പ്രദേശങ്ങളിൽ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ ആളുകളെ മാറ്റിപ്പാർപ്പിച്ചു. ഇടുക്കിയിൽ തുറന്ന ഡാമുകളിലെ വെള്ളം ലോവർ പെരിയാർ ഡാമിലൂടെ ആണ് പെരിയാറിലേക്ക് എത്തുന്നത്. നിലവിൽ പെരിയാറിലെ വെള്ളം താഴ്‍ന്നിട്ടുണ്ടെങ്കിലും മഴ ശക്തമാകുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കുന്നു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

ആലുവയിലെ താഴ്ന്ന പ്രദേശങ്ങളിൽ അടക്കം വെള്ളക്കെട്ട് രൂക്ഷം ആണ്. ആലുവ കണയന്നൂർ കൊച്ചി പറവൂർ മേഖലകളിലായി 38 ഓളം ദുരിതാശ്വാസ ക്യാമ്പുകൾ ആണ് പ്രവർത്തിക്കുന്നത്. 1185 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ചെല്ലാനം വൈപ്പിൻ ഉൾപ്പെടെയുള്ള തീരദേശ മേഖലകളിൽ മഴയ്ക്കൊപ്പം കടലാക്രമണവും രൂക്ഷം ആണ്.

First published:

Tags: Ernakulam, Heavy rain forcast in kerala, Kerala flood, Kerala rains, Pampa dam, Pampa Dam Open