Kerala Rains | പെരുമഴയിൽ വിറങ്ങലിച്ച് കേരളം; ഇന്നലെ പെയ്ത മഴയുടെ കണക്ക്
Kerala Rains | പെരുമഴയിൽ വിറങ്ങലിച്ച് കേരളം; ഇന്നലെ പെയ്ത മഴയുടെ കണക്ക്
കൂട്ടിക്കലിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു
കേരളത്തിൽ കനത്ത മഴ
Last Updated :
Share this:
കേരളത്തിൽ പലയിടങ്ങളിലായി കഴിഞ്ഞ 22 മണിക്കൂറിൽ കനത്ത മഴ രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് പീരുമേട്ടിലാണ്. 297.5 mm മഴയാണ് ഇവിടെ പെയ്തത്. കേരളത്തിൽ പലയിടങ്ങളിലായി പെയ്ത മഴയുടെ തോത് ചുവടെ:
പീരുമേട്: 297.5 mm
കീരംപാറ: 223 mm
തൊടുപുഴ: 203 mm
പൂഞ്ഞാർ: 164.5 mm
ചെറുതോണി: 161.5 mm
ചാലക്കുടി: 151.5 mm
സീതത്തോട്: 143 mm
പന്നിയൂർ: 140.5mm
മുവാറ്റുപുഴ: 132 mm
നീലേശ്വരം: (EKM) 131 mm
തെന്മല: 103 mm
കക്കയം: 100 mm
വൈന്തല: 97 mm
കോന്നി: 97 mm
വാഴക്കുന്നം: 90 mm
പട്ടാമ്പി KVK: 78 mm
പെരിങ്ങൽക്കുത്ത്: 76.5 mm
വെള്ളരിക്കുണ്ട്: 72.5 mm
ചെറുതാഴം: 70 mm
കൊട്ടാരക്കര: 70 mm
മൂന്നാർ: 69 mm
നോർത്ത് പറവൂർ: 61.5 mm
അഞ്ചൽ: 56.5 mm
പിലിക്കോട്: 55 mm
പള്ളുരുത്തി: 54 mm
ആലപ്പുഴ: 52.5 mm
മട്ടന്നൂർ: 51.5 mm
കുമരകം AFMU: 48.5 mm
കായംകുളം: 39.5 mm
വെസ്റ്റ് കല്ലട: 34.5 mm
കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട്, തൃശൂർ, പാലക്കാട്, എറണാകുളം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിൽ ഇന്ന് രാത്രി അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മലയോര മേഖലകളിൽ മണ്ണിടിച്ചിലിനും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും സാധ്യത. മലയോര പാതകളിലെ രാത്രി ഗതാഗതം പൂർണമായും നിരോധിക്കേണ്ട സ്ഥിതിയാണുള്ളത് എന്ന് ഔദ്യോഗിക അറിയിപ്പുണ്ട്.
കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പുകൾ പുതുക്കുന്നതനുസരിച്ച് ഏറ്റവും പുതിയ അറിയിപ്പുകൾ ഉണ്ടാവുമെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
കൂട്ടിക്കലിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു
കോട്ടയം: കനത്ത മഴയിൽ കൂട്ടിക്കലിൽ നിന്നും ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ മരിച്ചവരുടെ എണ്ണം നാലായി. നേരത്തെ ഇവിടെ നിന്നും ഏഴു മൃതദേഹങ്ങൾ കണ്ടെത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ട് ഉണ്ട്.
കോട്ടയം ജില്ലയിൽ 33 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. കാഞ്ഞിരപ്പള്ളി താലൂക്കിൽ 19ും മീനച്ചിൽ താലൂക്കിൽ 13ും കോട്ടയത്ത് ഒരു ദുരിതാശ്വാസ ക്യാമ്പുമാണുള്ളത്. 321 കുടുംബങ്ങളിൽ നിന്നുള്ള 1196 അംഗങ്ങളാണ് ക്യാമ്പുകളിലുള്ളത്.
മണിമല അടക്കം ജനങ്ങൾ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ രാവിലെ ഹെലികോപ്ടറിൽ ഭക്ഷണമെത്തിക്കും.
Summary: Heavy rainfall recorded in several parts of Kerala. Peerumedu has the highest of 297.5 mm rain within 22 hours
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.