നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Landslide| കനത്ത മഴയിൽ മലവെള്ളപ്പാച്ചിൽ; കൂട്ടിക്കൽ പഞ്ചായത്തിലെ ഇളംകാട്ടിൽ വീണ്ടും ഉരുൾപൊട്ടൽ

    Landslide| കനത്ത മഴയിൽ മലവെള്ളപ്പാച്ചിൽ; കൂട്ടിക്കൽ പഞ്ചായത്തിലെ ഇളംകാട്ടിൽ വീണ്ടും ഉരുൾപൊട്ടൽ

    കൂട്ടിക്കൽ (koottickal) പഞ്ചായത്തിലെ ഇളംകാട് (Elamkadu) മ്ലാക്കരയിൽ (Mlakkara) ഉരുൾപൊട്ടി. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.

    പുല്ലകയാറിൽ കുത്തിയൊലിച്ചൊഴുകുന്ന മലവെള്ളം

    പുല്ലകയാറിൽ കുത്തിയൊലിച്ചൊഴുകുന്ന മലവെള്ളം

    • Share this:
      കോട്ടയം (Kottayam) ജില്ലയുടെ കിഴക്കൻ മേഖലയിൽ ശക്തമായ മഴ. മണിമലയാറ്റിലേക്ക് എത്തുന്ന പുല്ലകയാറിൽ (Pullaka River) ജലനിരപ്പ് ഉയരുന്നു. അപകട നിലയിലേക്ക് വെള്ളം എത്തിയിട്ടില്ല. ഇതിനിടെ, കൂട്ടിക്കൽ (koottickal) പഞ്ചായത്തിലെ ഇളംകാട് (Elamkadu) മ്ലാക്കരയിൽ (Mlakkara) ഉരുൾപൊട്ടി. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. ഫയർഫോഴ്സും (Fire Force) പൊലീസ് (Police) സംഘങ്ങൾ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

      ഇളംകാട് ഭാഗത്ത് താൽക്കാലിക പാലം ഒലിച്ചു പോയത് മൂലം അകപ്പെട്ട 16 പേരെ ദുരന്തനിവാരണ - ഫയർഫോഴ്സ് സേനാംഗങ്ങൾ സുരക്ഷിത സ്ഥലത്തേക്ക് എത്തിച്ചു. ഇനി ആരെങ്കിലും അകപ്പെട്ടു എന്ന് ഉറപ്പുവരുത്തുന്നതിനായി സേനാംഗങ്ങൾ മലമുകളിലേക്ക് തിരിച്ചിട്ടുണ്ട്. മലമുകളിൽ രണ്ടു വീടുകൂടി സ്ഥിതി ചെയ്യുന്നുണ്ട്.

      രണ്ടാഴ്ച മുമ്പ്​ ഉരുൾപൊട്ടലും വെള്ളപ്പൊക്കവും കൂട്ടിക്കലിൽ വൻ നാശനഷ്​ടം വിതച്ചിരുന്നു. കനത്ത മഴയെ തുടർന്ന്​ ഇളംകാടിലെ മൂപ്പൻ മല, മ്ലാക്കര മേഖലകളിലാണ് ഉരുൾ പൊട്ടിയത്. ഇതോടെ പുല്ലകയാറിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ആളപായമോ നാശനഷ്ടങ്ങ​ളോ ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടില്ല. പുല്ലകയാറിലെ ജലനിരപ്പ്​ ഉയരുന്നതിനാൽ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന്​ നിർദേശമുണ്ട്​. മലവെള്ളപ്പാച്ചിലിൽ മണിമലയാറ്റിലും വെള്ളം ഉയരാൻ സാധ്യതയുള്ളതിനാൽ ഈ പ്രദേശങ്ങളിലും നാട്ടുകാർ ജാഗ്രതയിലാണ്​.

      ഒക്​ടോബർ 16ന്​ ഉരുൾപൊട്ടലും വെള്ളപ്പൊക്കവും കാരണം ഇളങ്കാട്​, ഏന്തയാർ, കൂട്ടിക്കൽ, കൊക്കയാർ, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, മണിമല ഭാഗങ്ങളിൽ കനത്ത നാശനഷ്​ടമാണുണ്ടായത്​. നിരവധി പേർ ദുരന്തത്തിൽ മരിച്ചിരുന്നു.



      9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് :അടുത്ത നാല് ദിവസം സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

      സംസ്ഥാനത്ത് വരുന്ന നാല് ദിവസം ഇടിമിന്നലോട് കൂടിയ മഴക്ക്( rains) സാധ്യതയുള്ളതായി കാലവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് സംസ്ഥാനത്ത് 9 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് (yellow alert) ഉള്ളത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്.അടുത്ത 3 മണിക്കൂറില്‍ ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

      മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുന്ന അറബിക്കടലിലെ ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറില്‍ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിലയിരുത്തി ഇത് ഇന്ത്യന്‍ തീരത്ത് നിന്ന് അകലുന്നതിനാല്‍, സംസ്ഥാനത്തെ കാര്യമായി ബാധിക്കില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
      Published by:Rajesh V
      First published:
      )}