നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Kerala Rains| കനത്തമഴയിൽ പാളത്തിൽ മണ്ണിടിഞ്ഞു; കന്യാകുമാരി- തിരുവനന്തപുരം പാതയിൽ ട്രെയിനുകൾ റദ്ദാക്കി

    Kerala Rains| കനത്തമഴയിൽ പാളത്തിൽ മണ്ണിടിഞ്ഞു; കന്യാകുമാരി- തിരുവനന്തപുരം പാതയിൽ ട്രെയിനുകൾ റദ്ദാക്കി

    നഗർകോവിൽ- കോട്ടയം പാസഞ്ചർ ട്രെയിനും നാളെ പുറപ്പെടേണ്ട ചെന്നൈ എഗ്മോർ- ഗുരുവായൂർ എക്സ്പ്രസുമാണ് റദ്ദാക്കിയത്. ‌‌

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      തിരുവനന്തപുരം: തിരുവനന്തപുരത്ത് കനത്ത മഴ (Heavy Rain in Thiruvananthapuram) തുടരുന്നു. റെയിൽവേ ട്രാക്കിൽ (Railway Tracks) മൂന്നിടത്ത് മണ്ണിടിഞ്ഞു (Landslide). പാറശ്ശാലയിലും (Parassala) എരണിയിലും കുഴിത്തുറയിലുമാണ് മണ്ണിടിഞ്ഞത്. കന്യാകുമാരി- നാഗർകോവിൽ റൂട്ടിൽ പാളത്തിൽ വെള്ളം കയറി. ഇതേത്തുടര്‍ന്ന് തിരുവനന്തപുരം- നാഗർകോവിൽ റൂട്ടിൽ പൂർണ്ണമായും ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. രണ്ട് ട്രെയിനുകൾ റദ്ദാക്കി.

      നാഗർകോവിൽ- കോട്ടയം പാസഞ്ചർ ട്രെയിനും നാളെ പുറപ്പെടേണ്ട ചെന്നൈ എഗ്മോർ -ഗുരുവായൂർ എക്സ്പ്രസുമാണ് റദ്ദാക്കിയത്. 10 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. അനന്തപുരി, ഐലൻഡ് എക്സ്പ്രസ്സ് എന്നിവയാണ് ഭാഗികമായി റദ്ദാക്കിയത്. തിരുച്ചിറപ്പള്ളി ഇന്റർസിറ്റി നാഗർ കോവിലിൽ നിന്നായിരിക്കും പുറപ്പെടുക.

      പൂർണമായി റദ്ദാക്കിയ ട്രെയിനുകൾ

      16366- നാഗർകോവിൽ -കോട്ടയം ഏക്​സ്​പ്രസ്​, 16127 ചെന്നൈ എഗ്​മോൾ- ഗുരുവായൂർ എക്​സ്​പ്രസ്​ എന്നീ ട്രെയിനുകളാണ്​ പൂർണമായും റദ്ദാക്കിയത്​

      ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ

      16525 കന്യാകുമാരി - ബംഗ്ളുരു എക്​സ്​പ്രസ്​ കന്യാകുമാരിക്കും തിരുവനന്തപുരത്തിനുമിടയിൽ യാത്ര റദ്ദാക്കി. തിരുവനന്തപുരത്ത്​ നിന്ന്​​ സർവീസ്​ നടത്തും.

      16526 ബംഗ്ളുരു-കന്യാകുമാരി എക്​സ്​പ്രസ്​ തിരുവനന്തപുരത്ത്​ യാത്ര അവസാനിപ്പിക്കും

      16723 ചെന്നൈ എഗ്​മോർ -കൊല്ലം എക്​സ്​പ്രസ്​ നാഗർകോവിലിൽ സർവീസ്​ അവസാനിപ്പിക്കും

      16724 കൊല്ലം - ചെന്നൈ എഗ്​മോർ എക്​സ്​പ്രസ്​ നാഗർകോവിൽ നിന്നായിരിക്കും സർവീസ്​ ആരംഭിക്കുക.

      തിരുവനനന്തപുരത്ത് ശക്തമായ മഴ; നെയ്യാറ്റിൻകരയിൽ പാലത്തിന്റെ ഒരു ഭാഗം തകർന്നു

      തിരുവനന്തപുരത്ത് (Thiruvananthapuram) ശക്തമായ മഴ (Heavy Rain). വിതുര, പൊൻമുടി, നെടുമങ്ങാട് മേഖലകളിലാണ് കനത്ത മഴ. മറ്റ് മലയോര മേഖലകളിലും മഴ തുടരുകയാണ്. മഴയിൽ നെയ്യാറ്റിൻകര ടിബി ജംഗ്ഷനിലെ പാലത്തിന്റെ ഒരു ഭാഗം തകർന്നു. നെയ്യാറ്റിൻകര ദേശീയപാതയിലെ കൂട്ടപ്പന മരുത്തൂർ പാലത്തിന്റ പാർശ്വഭിത്തി തകർന്നു. പാലത്തിന്റെ ഒരു വശത്തുള്ള റോഡും ഭാഗികമായി ഇടിഞ്ഞു താഴ്ന്നു. പാലത്തിന്റെ തകരാർ കാരണം തിരുവനന്തപുരത്തേക്കും, നാഗർകോവിലിലേക്കും ഉള്ള വാഹനങ്ങളെ ഓലത്താന്നി വഴി തിരിച്ചുവിടുകയാണ്.

      യ്യാറ്റിൻകര ചെങ്കൽ വില്ലേജിൽ വല്ലാത്താങ്കര ക്യാമ്പ് ആരംഭിക്കുന്നതിന് വില്ലേജ് ഓഫിസർ നിർദേശം നൽകി. ജില്ലയിൽ ശക്തമായ മഴ ചെയ്യാൻ സാധ്യതയുള്ളതിനാൽ എല്ലാവരും തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അത്യാവശ്യമില്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്നും കളക്ടർ അറിയിച്ചു.

      നെയ്യാറ്റിൻകര നഗരസഭ സ്റ്റേഡിയത്തിന് സമീപം മരുതത്തൂർ തോടിന് കുറുകെയുള്ള പാലം അപകടാവസ്ഥയിൽ ആയതിനെ തുടർന്ന് ദേശീയ പാതയിലൂടെയുള്ള ബസ് ഗതാഗതം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഓലത്താന്നി മണലുവിള മൂന്നുകല്ലിൻമൂട് വഴി ഓപ്പറേറ്റ് ചെയ്യേണ്ടതാണെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു.

      വൈദ്യുതി ലൈനുകൾ പൊട്ടി വീണു കിടക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ അധികൃതരെ വിവരം അറിയിക്കണണെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫിസ് അറിയിച്ചു. യാതൊരു കാരണവശാലും അത് എടുത്തു മാറ്റാൻ ശ്രമിക്കരുതന്നും മഴയത്ത് മരങ്ങൾക്ക് താഴെ വാഹനങ്ങൾ പാർക്കു ചെയ്യാനോ മഴ നനയാതെ കയറി നിൽക്കാനോ പാടില്ലന്നും അറിയിപ്പുണ്ട്.

      പെരിങ്ങമലയിൽ കിണർ ഇടിഞ്ഞ് താണു. കോവളം വാഴമുട്ടത്ത് വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. ആളപായമില്ല. കോവളം ഗംഗയാർതോട് കരകവിഞ്ഞു. സമീപത്തെ കടകളിൽ വെള്ളം കയറി. വെള്ളാണിയിലെ ആറാട്ട് കടവ്, ക്ഷേത്ര ജംഗ്ഷൻ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്.
      Published by:Rajesh V
      First published:
      )}