• HOME
  • »
  • NEWS
  • »
  • kerala
  • »
  • തെക്കൻ കേരളത്തിൽ കനത്ത മഴ തുടരുന്നു; രണ്ടു മരണം; രണ്ട് ജില്ലകളിലെ മൂന്ന് താലൂക്കുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തെക്കൻ കേരളത്തിൽ കനത്ത മഴ തുടരുന്നു; രണ്ടു മരണം; രണ്ട് ജില്ലകളിലെ മൂന്ന് താലൂക്കുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കോട്ടയം, പത്തനംതിട്ട, ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. പലയിടത്തും നദികളില്‍ ജലനിരപ്പ് ഉയരുന്നുണ്ട്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    തിരുവനന്തപുരം: തെക്കൻകേരളത്തിലെ മലയോര മേഖലകളിൽ കനത്ത മഴ തുടരുന്നു. കൊല്ലം, പത്തനംതിട്ട ജില്ലകളിലായി ഒഴുക്കിൽപ്പെട്ട് രണ്ടു മരണം റിപ്പോർട്ട് ചെയ്തു. മഴ തുടരുന്ന സാഹചര്യത്തിൽ മീനച്ചില്‍,​ കാഞ്ഞിരപ്പള്ളി താലൂക്കില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ( തിങ്കള്‍)​ ജില്ലാ തളക്ടര്‍ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് മലയോര മേഖലയില്‍ മഴ രൂക്ഷമായതിനെ തുടര്‍ന്ന് നെടുമങ്ങാട് താലൂക്കിലെ അംഗന്‍വാടികള്‍, സര്‍ക്കാര്‍ , എയ്ഡഡ്, അണ്‍ എയ്ഡഡ് സ്ക്കൂളുകള്‍ക്കു ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു

    അതേസമയം സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്കുള്ള സാധ്യത കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നതിനാല്‍ ജനങ്ങള്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോട്ടയം, പത്തനംതിട്ട, ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. പലയിടത്തും നദികളില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. തോടുകള്‍ പലതും കരകവിഞ്ഞു.

    കൊല്ലം ജില്ലയിലെ പുനലൂര്‍ താലൂക്കില്‍ ആര്യങ്കാവ് വില്ലേജില്‍ അച്ചന്‍കോവില്‍ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ വീണു തമിഴ്നാട് സ്വദേശികളായ നാല് സഞ്ചാരികള്‍ അപകടത്തില്‍പെട്ടു. ഒരാൾ മരിക്കുകയും മൂന്നുപേർ രക്ഷപെടുകയും ചെയ്തു. തമിഴ്നാട് മധുര സ്വദേശിയായ കുമരനാണ് മരിച്ചത്. കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ മൂന്നിലവ് വില്ലേജില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന് മൂന്നിലവ് ടൗണില്‍ വെള്ളം കയറുകയും ഉരുള്‍പൊട്ടിലില്‍ ഒരാളെ കാണാതാവുകയും പിന്നീട് രക്ഷപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്‌.

    Also Read- അച്ചൻകോവിൽ കുംഭാവുരുട്ടിൽ മഴവെള്ളപ്പാച്ചിൽ; ഒഴുക്കിൽപ്പെട്ട് തമിഴ്നാട് സ്വദേശി മരിച്ചു

    തിരുവനന്തപുരം ജില്ലയിലെ പേപ്പാറ ഡാമിന്റെ നാലു ഷട്ടറുകളും ഇന്ന് രാവിലെ ഏഴു മണിക്ക് അഞ്ച് സെന്‍റീമീറ്റർ വീതം ഉയർത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്.

    Also Read- കനത്തമഴയില്‍ അണക്കെട്ടുകള്‍ നിറയുന്നു; നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി; മക്കിയാര്‍ കരകവിഞ്ഞ് ഒഴുകുന്നു

    കോട്ടയം ജില്ലയിൽ കാലവർഷം ശക്തമായതിനെ തുടർന്ന് 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ-താലൂക്ക് കൺട്രോൾ റൂമുകൾ തുറന്നു.ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ-0481 2565400, 2566300, 9446562236, 9188610017.

    താലൂക്ക് കൺട്രോൾ റൂമുകൾ

    മീനച്ചിൽ-04822 212325,
    ചങ്ങനാശേരി-0481 2420037,
    കോട്ടയം-0481 2568007, 2565007,
    കാഞ്ഞിരപ്പള്ളി-04828 202331,
    വൈക്കം-04829 231331
    Published by:Anuraj GR
    First published: