• HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala Rains | സംസ്ഥാനത്ത് അടുത്ത നാലു ദിവസം കനത്ത മഴയ്ക്ക് സാധ്യത; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala Rains | സംസ്ഥാനത്ത് അടുത്ത നാലു ദിവസം കനത്ത മഴയ്ക്ക് സാധ്യത; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിന്റേയും ന്യൂനമര്‍ദപാത്തിയുടേയും സ്വാധീനഫലമായാണ് കേരളത്തില്‍ ഇന്ന് മുതല്‍ ശക്തമായ മഴ ലഭിക്കുക

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ നാലു ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ജൂൺ 18 വരെയാണ് ഒറ്റപ്പെട്ട കനത്ത മഴ പ്രവചിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നിലവില്‍ വടക്കന്‍ ജില്ലകളിലെ പല പ്രദേശങ്ങളിലും ആകാശം മോഘാവൃതമാണ്. കോഴിക്കോട് ജില്ലയുടെ വടക്ക് കിഴക്കന്‍ മേഖലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

    കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

    അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിന്റേയും ന്യൂനമര്‍ദപാത്തിയുടേയും സ്വാധീനഫലമായാണ് കേരളത്തില്‍ ഇന്ന് മുതല്‍ ശക്തമായ മഴ ലഭിക്കുക.

    കഴിഞ്ഞ ദിവസങ്ങളിലെ റിപ്പോർട്ടുകളിൽ പരാമർശിച്ച മഴ വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ടതാണെങ്കിലും പെയ്തു തുടങ്ങി. ഇടവേളക്ക് ശേഷം കാലവർഷം വടക്കൻ ജില്ലകളിൽ ഞായറാഴ്ച ലഭിക്കുമെന്നായിരുന്നു കാലാവസ്ഥ നിരീക്ഷകരുടെ നിഗമനം.
    ശനിയാഴ്ച പ്രതീക്ഷിച്ച മഴ ലഭിച്ചില്ലെങ്കിലും ഞായറാഴ്ച വടക്കൻ കേരളത്തിൽ പലയിടത്തും ശക്തമായ മഴ ലഭിച്ചു. കാലവർഷം മഹാരാഷ്ട്ര കൊങ്കൺ മേഖലയിൽ പ്രവേശിക്കുകയും മഴ സജീവമാകുകയും ചെയ്തതിനു പിന്നാലെ വടക്കൻ കേരളം, തെക്കൻ തീരദേശ കർണാടക, ഗോവ, കൊങ്കൺ എന്നിവിടങ്ങളിലും മധ്യകിഴക്കൻ അറബിക്കടലിലെ ചക്രവാതച്ചുഴിയുടെ ഭാഗമായി മഴ ലഭിക്കുമെന്നായിരുന്നു പ്രവചനം.

    നിലവിൽ വടക്കൻ കേരളത്തിലെ എല്ലാ ജില്ലകളിലും കനത്ത മഴക്കുള്ള മേഘസാന്നിധ്യമുണ്ട്. എന്നാൽ അത് മഴയായി പെയ്യാനുള്ള അന്തരീക്ഷ സാഹചര്യമില്ല. കോഴിക്കോട് ജില്ലയുടെ വടക്കു കിഴക്കൻ മേഖലയിലാണ് മഴ സാധ്യതയുള്ളത്.
    മലപ്പുറം ജില്ലയുടെ കിഴക്കും മഴക്ക് സാധ്യതയുണ്ട്. എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഓന്നോ രണ്ടോ പ്രദേശങ്ങളിൽ രാത്രി മഴക്ക് സാധ്യതയുണ്ട്. രാത്രി വൈകിയോ പുലർച്ചെയോ തൃശൂർ ജില്ലയുടെ തീരദേശത്തും മഴ സാധ്യതയുണ്ട്.
    Published by:Anuraj GR
    First published: