News18 Malayalam
Updated: January 12, 2021, 7:27 PM IST
heavy rain in Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴയുടെ തോതനുസരിച്ച് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഓറഞ്ച് യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് തിരുവനന്തപുരം ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 204.4 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, ഇടുക്കി. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
Also Read
'ലൈഫ് മിഷന്‍; മുഖ്യമന്ത്രിയോ മന്ത്രിമാരുമായോ ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ല': യൂണിടാക്ക് എം.ഡി സന്തോഷ് ഈപ്പന്‍
അതേസമയം, കേരള, ലക്ഷദ്വീപ് തീരത്തു നിന്നും അടുത്ത 24 മണിക്കൂര്‍ മല്‍ത്സ്യബന്ധനത്തിന് പോകാരുതെന്ന മുന്നറിയിപ്പും ഉണ്ട്. കേരള തീരത്തു നിന്നും മാറി ലക്ഷദ്വീപ്- മാലിദ്വീപ് പ്രദേശങ്ങളില്‍ മോശം കാലാവസ്ഥക്കും 45-55 കി മി. വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Published by:
user_49
First published:
January 12, 2021, 7:13 PM IST