നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala Rains | സംസ്ഥാനത്ത് ബുധനാഴ്ചമുതല്‍ മഴ കനക്കും; ശബരിമലയില്‍ ഭക്തര്‍ക്ക് പ്രവേശനം നല്‍കാനാവില്ല; മന്ത്രി കെ രാജന്‍

  Kerala Rains | സംസ്ഥാനത്ത് ബുധനാഴ്ചമുതല്‍ മഴ കനക്കും; ശബരിമലയില്‍ ഭക്തര്‍ക്ക് പ്രവേശനം നല്‍കാനാവില്ല; മന്ത്രി കെ രാജന്‍

  കക്കി ഡാം തുറന്ന സാഹചര്യത്തില്‍ ശബരിമലയില്‍ തുലാമാസ പൂജകള്‍ക്ക് ഭക്തരെ പ്രവേശിപ്പിക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി പറഞ്ഞു

  റവന്യൂ മന്ത്രി കെ രാജന്‍

  റവന്യൂ മന്ത്രി കെ രാജന്‍

  • Share this:
   പത്തനംതിട്ട: സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ മഴ വീണ്ടും കനക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. കക്കി ഡാം തുറന്ന സാഹചര്യത്തില്‍ ശബരിമലയില്‍ തുലാമാസ പൂജകള്‍ക്ക് ഭക്തരെ പ്രവേശിപ്പിക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി പറഞ്ഞു.

   20 മുതല്‍ 24 വരെ മഴ വീണ്ടും കനക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ക്കി ഡാം തുറന്ന സാഹചര്യത്തില്‍ ആളുകളെ മാറ്റിപാര്‍പ്പിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തിവരികയാണെന്ന് മന്ത്രി പറഞ്ഞു.

   കഴിഞ്ഞ തവണ പുറത്തുവിട്ടതിന്റെ 10 ശതമാനം മാത്രമാണ് ഇപ്പോള്‍ ഡാമില്‍ നിന്ന് ജലം പുറത്തേക്ക് വിട്ടു കൊണ്ടിരിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ വരുന്ന തെറ്റിദ്ധാരണാജനകമായ പ്രസ്താവനകള്‍ അപകടകരമായ നിലയിലേക്ക് പോകുന്നുവെന്നും ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

   Also Read-Kerala Rains| ഡാം തുറക്കൽ വിദഗ്ധ സമിതി തീരുമാനിക്കും; കോളജുകള്‍ തുറക്കുന്നത് 25ലേക്ക് മാറ്റും

   Kerala Rains | വടക്കന്‍ കേരളത്തില്‍ മഴ കുറഞ്ഞു; മലമ്പുഴ, പോത്തുണ്ടി ഡാമുകളുടെ ഷട്ടറുകള്‍ താഴ്ത്തി

   വടക്കന്‍ കേരളത്തില്‍ മഴ കുറഞ്ഞു. ഇന്നലെ ശക്തമായ മഴ പെയ്ത പാലക്കാടും ഇന്ന് ശക്തമായ മഴയില്ല. നെല്ലിയാമ്പതി, അട്ടപ്പാടി മേഖലകളും സാധാരണ നിലയിലായി.

   മഴ കുറഞ്ഞതിനാല്‍ മലമ്പുഴ അണക്കെട്ടിന്റെയും പോത്തുണ്ടി ഡാമിന്റെയും ഷട്ടറുകള്‍ കുറച്ചുകൂടി താഴ്ത്തി നീരൊഴുക്ക് കുറച്ചിട്ടുണ്ട്. പുഴകളിലും അപകടകരമായ രീതിയില്‍ വെള്ളം കൂടിയിട്ടില്ല.

   Also Read- Kerala Rains Live Update|  സംസ്ഥാനത്ത് മരണം 26 ആയി;  കൊക്കയാറിൽ ഏഴുവയസുകാരന്റെ മൃതദേഹം കണ്ടെത്തി

   കോഴിക്കോട് ജില്ലയില്‍ വടകര, കൊയിലാണ്ടി താലൂക്കുകളിലായി ഒന്‍പത് വീടുകള്‍ ഭാഗീകമായി തകര്‍ന്നു. ചാലിയാര്‍, ഇരുവഞ്ഞി പുഴകളില്‍ വെള്ളം കൂടിയിട്ടില്ല. മലപ്പുറത്ത് മഴയില്ലെങ്കിലും ഭാരതപ്പുഴയില്‍ ജലനിരപ്പ് ഉയന്നതിനാല്‍ പൊന്നാനി, തിരൂര്‍ താലൂക്കുകളില്‍ ജാഗ്രത നിര്‍ദ്ദേശമുണ്ട്. പൊന്നാനിയില്‍ രണ്ടുകുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. വയനാട്ടില്‍ ഇടവിട്ട് മഴ തുടരുന്നുണ്ടെങ്കിലും നാശനഷ്ടങ്ങളില്ല.

   കണ്ണൂരില്‍ മലയോര മേഖലയിലുള്‍പ്പെടെ ഇടവിട്ട കനത്ത മഴയുണ്ട്. കണ്ണവം കുറിച്യ കോളനിയിലെ ഒരു വീട് പൂര്‍ണ്ണമായി തകര്‍ന്നെങ്കിലും അകത്തുണ്ടായിരുന്ന ആളുകള്‍ ഓടി രക്ഷപ്പെട്ടു. കാസര്‍കോട് ഇന്നലെ രാത്രിമുതല്‍ മഴ വിട്ടുനില്‍ക്കുകയാണ്. മുന്‍കരുതലിന്റെ ഭാഗമായി കണ്ണൂരില്‍നിന്നെത്തിയ 25അംഗ കേന്ദ്രസംഘം വയനാട്ടില്‍ തുടരുകയാണ്.
   Published by:Jayesh Krishnan
   First published:
   )}