• HOME
  • »
  • NEWS
  • »
  • kerala
  • »
  • Rain Alert Kerala| ഇന്നും കനത്ത മഴ തുടരും; അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്

Rain Alert Kerala| ഇന്നും കനത്ത മഴ തുടരും; അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മഴ

മഴ

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ (Heavy Rain in Kerala) തുടരും. ഉച്ചക്ക് ശേഷമാകും മഴ കനക്കുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. മത്സ്യബന്ധനത്തിനുള്ള വിലക്കും തുടരുകയാണ്. മറ്റന്നാളോടെ മഴ ദുർബലമാകുമെന്നാണ് നിലവിൽ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം കരുതുന്നത്. അതേസമയം തിരുവനന്തപുരം അടക്കമുള്ള ഇടങ്ങളിൽ രാവിലെ മുതൽ ചാറ്റൽ മഴ തുടരുകയാണ്.

    Also Read- കൊലപാതകങ്ങളും കുറ്റകൃത്യങ്ങളും കൂടി പൊറുതിമുട്ടി; പൊലീസ് സ്റ്റേഷനിലെ തൂണ്‍ മുറിച്ച് പരിഹാരക്രിയ

    ഇന്നത്തെ മഴ മുന്നറിയിപ്പ് ഇങ്ങനെ: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

    Also Read- Surabhi Lakshmi| വഴിതെറ്റി നഗരത്തില്‍ കുടുങ്ങിയ ഭാര്യയെയും കുഞ്ഞിനെയും തിരിക്കിയിറങ്ങിയ ഭർത്താവ് കുഴഞ്ഞുവീണു; രക്ഷകയായി നടി സുരഭി ലക്ഷ്മി

    സംസ്ഥാനത്ത് ഇന്നലെയും കനത്ത മഴ ലഭിച്ചിരുന്നു. കനത്ത മഴയിൽ കുട്ടനാട്ടിൽ ശക്തമായ മടവീഴ്ചയുണ്ടായി. കുട്ടനാട് കൈനകരി സി ബ്ലോക്കില്‍ ഈയാഴ്ച കൊയ്യാനിരുന്ന 600 ഏക്കര്‍ പാടമാണ് മട വീണ് നശിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്ന് കര്‍ഷകര്‍ പറയുന്നു. വേനൽ മഴ മാറാതെ നിൽക്കുമ്പോൾ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിലെ മറ്റ് പാടങ്ങളും മടവീഴ്ച ഭീഷണിയിലാണ്.

    കോഴിക്കോട് തോട്ട്മുക്കം സര്‍ക്കാര്‍ യു പി സ്കൂളിലെ 40 വര്‍ഷം പഴക്കമുള്ള കെട്ടിടത്തിന്‍റെ മേല്‍ക്കൂര മഴയിൽ തകർന്ന് നിലംപതിച്ചു. എല്‍കെജി വിദ്യാര്‍ത്ഥികളുടെ ക്ലാസിലാണ് അപകടം. സ്കൂള്‍ പൂട്ടിയതിനാല്‍ വൻ ദുരന്തം ഒഴിവായി.

    Also Read- Mohanlal | അട്ടപ്പാടിയിലെ 20 കുട്ടികളെ ഏറ്റെടുത്ത് മോഹൻലാൽ; 15 വർഷത്തെ പഠനം സൗജന്യം

    കേരളാ തീരത്തിന് അടുത്തായാണ് നിലവിൽ ശക്തമായ മഴയ്ക്ക് കാരണമായ ചക്രവാതച്ചുഴി. ഇത് ദുർബലമായി കേരളാ തീരത്ത് നിന്ന് അകന്നാൽ വെള്ളിയാഴ്ചയ്ക്ക് ശേഷം മഴ ദുർബലമാകുമെന്നാണ് നിലവിലെ നിരീക്ഷണം.
    എന്നാൽ ചക്രവാതച്ചുഴി ശക്തി പ്രാപിച്ച് വടക്കോട്ട് നീങ്ങാനും സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ വരും ദിവസങ്ങളിൽ വടക്കൻ ജില്ലകളിൽ മഴ ശക്തമാകും. കേരളാ തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.
    Published by:Rajesh V
    First published: