സന്നിധാനം: സ്ത്രീ പ്രവേശന വിവാദങ്ങൾക്കിടയിലും ശബരിമലയിലെ ഭക്തജനത്തിരക്ക് തുടരുന്നു. വൈകിട്ട് മൂന്ന് മണിവരെ 55,615 തീർത്ഥാടകരാണ് അയ്യപ്പ ദർശനം നടത്തിയത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകരാണ് കൂടുതലും എത്തുന്നത്.
ശബരിമലയിലെ സ്ത്രീ പ്രവേശനമൊന്നും തീർത്ഥാടകരെ ബാധിച്ചിട്ടില്ല. മൂന്ന് ദിവസമായുള്ള തീർത്ഥാടനത്തിരക്ക് തുടരുകയാണ്. ആചാര ലംഘനം ആരോപിച്ച് നട അടച്ച അര മണിക്കൂർ മാത്രമാണ് തീർത്ഥാടകരുടെ ദർശനം മുടങ്ങിയത്. ഉച്ചക്ക് 12 മണിക്ക് ശേഷം എത്തിയ തീർത്ഥാടകർ ഇപ്പോൾ സന്നിധാനത്ത് തുടരുകയാണ്. നാളെ നെയ്യഭിഷേകം നടത്തിയ ശേഷമാകും ഇവർ മല ഇറങ്ങുക. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സന്നിധാനത്തെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
എന്നാൽ ഭക്തർക്ക് യാതൊരുവിധ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. രാത്രി സന്നിധാനത്ത് കർമ്മ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന നാമജപം കണക്കിലെടുത്ത് നിന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള സാധ്യതയുണ്ട്. പമ്പയിൽ കൂടുതൽ വനിതാ പൊലീസുകാരെ വിന്ന്യസിച്ചു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനായി കർശന നിയന്ത്രണമാണ് പമ്പയിലും നിലയ്ക്കലും ഏർപ്പെടുത്തിയിരിക്കുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.