• HOME
  • »
  • NEWS
  • »
  • kerala
  • »
  • ചൂട് കനത്തു; ജോലി സമയം പുനഃക്രമീകരിച്ചു; ഇന്നുമുതൽ ഉച്ചയ്ക്ക് 12 മുതൽ 3വരെ വിശ്രമം

ചൂട് കനത്തു; ജോലി സമയം പുനഃക്രമീകരിച്ചു; ഇന്നുമുതൽ ഉച്ചയ്ക്ക് 12 മുതൽ 3വരെ വിശ്രമം

സൂര്യാഘാതത്തിനുള്ള സാഹചര്യമുള്ളതിനാൽ മുൻകരുതലെന്ന നിലയിലാണ് തൊഴിൽസമയം പുനഃക്രമീകരിച്ചത്.

സൂര്യാതപം

സൂര്യാതപം

  • Share this:
    തിരുവനന്തപുരം: പകൽ താപനില ഉയരുന്നതിനാൽ വെയിലത്ത് ജോലിചെയ്യുന്ന തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ച് ലേബർ കമ്മിഷണർ പ്രണബ്‌ജ്യോതി നാഥ് ഉത്തരവിറക്കി. ഇന്നുമുതൽ ഏപ്രിൽ 30വരെ പകൽ ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് 12 മുതൽ മൂന്നു വരെ വിശ്രമ വേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ഏഴിനും വൈകിട്ട് ഏഴിനും ഇടയ്ക്ക് എട്ടു മണിക്കൂറായി നിജപ്പെടുത്തി.

    സൂര്യാഘാതത്തിനുള്ള സാഹചര്യമുള്ളതിനാൽ മുൻകരുതലെന്ന നിലയിലാണ് തൊഴിൽസമയം പുനഃക്രമീകരിച്ചത്. രാവിലെയും ഉച്ചയ്ക്കു ശേഷവുമുള്ള ഷിഫ്റ്റുകളിലെ ജോലി യഥാക്രമം ഉച്ചയ്ക്ക് 12ന് അവസാനിക്കുകയും വൈകിട്ട് മൂന്നിന് ആരംഭിക്കുകയും ചെയ്യും വിധം പുനഃക്രമീകരിച്ചു. സമുദ്രനിരപ്പിൽ നിന്ന് 3000 അടിയിലേറെ ഉയരമുള്ള, സൂര്യാഘാതത്തിനു സാധ്യതയില്ലാത്ത മേഖലകളെ നിയന്ത്രണ പരിധിയിൽ നിന്ന് ഒഴിവാക്കി. പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് തീയതികളിൽ മാറ്റം വരുത്തേണ്ട സാഹചര്യമുണ്ടെങ്കിൽ റീജിയണൽ ജോയിന്റ് ലേബർ കമ്മിഷണർമാർ, ചീഫ് ഇൻസ്‌പെക്ടർ ഒഫ് പ്ലാന്റേഷൻസ് എന്നിവർ ലേബർ കമ്മിഷണർക്കു റിപ്പോർട്ട് ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്.

    Also Read- സ്വർണ മിശ്രിതം അരയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ
    First published: