കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ്; ചന്ദ്രയാനൊപ്പം ഹെയ്ദി സാദിയയും ചരിത്രത്തിലേക്ക്

വീട്ടുകാർ അംഗീകരിക്കാതിരുന്നതിനെ തുടർന്ന് 18ാം വയസിൽ സാദിയ വീട് ഉപേക്ഷിച്ചു. തന്നെ അംഗീകരിക്കാനും ഉൾക്കൊള്ളാനും പറ്റാത്ത മാതാപിതാക്കളോട് തനിക്ക് പരിഭവങ്ങളോ പരാതികളോ ഇല്ലെന്ന് സാദിയ പറയുന്നു.

digpu-news-network
Updated: September 3, 2019, 3:09 PM IST
കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ്; ചന്ദ്രയാനൊപ്പം ഹെയ്ദി സാദിയയും ചരിത്രത്തിലേക്ക്
വീട്ടുകാർ അംഗീകരിക്കാതിരുന്നതിനെ തുടർന്ന് 18ാം വയസിൽ സാദിയ വീട് ഉപേക്ഷിച്ചു. തന്നെ അംഗീകരിക്കാനും ഉൾക്കൊള്ളാനും പറ്റാത്ത മാതാപിതാക്കളോട് തനിക്ക് പരിഭവങ്ങളോ പരാതികളോ ഇല്ലെന്ന് സാദിയ പറയുന്നു.
  • Share this:
അഷീം പി. കെ

തിരുവനന്തപുരം: ചന്ദ്രയാന്റെ ഓർബിറ്ററിൽ നിന്ന് വിക്രം ലാൻഡർ വേറിട്ട ചരിത്ര മുഹൂർത്തത്തിനൊപ്പം ചരിത്രം കുറിച്ചിരിക്കുകയാണ് ഹെയ്ദി സാദിയ എന്ന ട്രാൻസ്ജെൻഡർ യുവതിയും. കേരളത്തിലെ ആദ്യത്തെ ട്രാൻസ് ജെൻഡർ മാധ്യമ പ്രവർത്തകയാണ് ഹെയ്ദി സാദിയ. വിക്രം ലാൻഡർ ഓർബിറ്റിൽ നിന്ന് വേർപെടുന്ന വാർത്ത റിപ്പോർട്ട് ചെയ്തു കൊണ്ടായിരുന്നു ഹെയ്ദി സാദിയുടെ തുടക്കം.

also read:വിരാടിന് ജന്മദിനാശംസ നേർന്ന് വിരാട്! ആശംസ കേട്ടവർ ആദ്യമൊന്നു ഞെട്ടി

ഓഗസ്റ്റ് 31ന് കൈരളി ന്യൂസ് ചാനലില്‍ ജോലിക്ക് തുടക്കം കുറിച്ച സാദിയയുടെ ആദ്യ ദൗത്യമായിരുന്നു ചന്ദ്രയാൻ വാർത്ത.

'ഓരോ ഭാരതീയനും അഭിമാനം നല്‍കുന്ന നിമിഷങ്ങളാണിന്ന്. ചാന്ദ്രയാന്‍-2 ന്റെ ഓര്‍ബിറ്ററും ലാന്‍ഡറും തമ്മില്‍ വേര്‍പിരിഞ്ഞ മുഹൂര്‍ത്തത്തില്‍ മറ്റൊരു വിജയക്കുതിപ്പ് നടത്തിയിരിക്കുകയാണ് തൃശൂര്‍ ചാവക്കാട് സ്വദേശി ഹെയ്ദി സാദിയ. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നും കേരളത്തിലെ ആദ്യ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റായി ഒരു ടെലിവിഷനിലൂടെ വാര്‍ത്ത വായിക്കുകയായിരുന്നു ഹെയ്ദി സാദിയ'- സാദിയയുടെ നേട്ടത്തെ അഭിനന്ദിച്ചു കൊണ്ട് മന്ത്രികെ. കെ ശൈലജ ഫേസ്ബുക്കിൽ  ഇങ്ങനെ കുറിച്ചു.

എല്ലാ മേഖലകളിലും എൽജിബിറ്റിക്യു വിഭാഗത്തിനും അവസരം നൽകുന്നതിൽ വളരെയേറെ സന്തോഷമുണ്ടെന്ന് ഹെയ്ദി സാദിയ ന്യൂസ് 18നോട് പറഞ്ഞു. തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തിൽ നിന്ന് ഇലക്ട്രോണിക് മീഡിയയിൽ പിജി നേടിയ ശേഷം ഒരാഴ്ച കൈരളി ടിവിയിൽ ഇന്റേണിയായി പ്രവർത്തിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ന്യൂസ് ട്രെയ്നിയായി നിയമനം ലഭിച്ചത്- സാദിയ പറഞ്ഞു.

വിവേചനങ്ങളില്ലാത്ത മേഖലയാണ് ജേണലിസം. ന്യൂസ് റൂം രണ്ടാമത്തെ വീടുപോലെയാണ് തോന്നുന്നത്. ഭാവിയിൽ എൽജിബിറ്റിക്യു വിഭാഗത്തിന് കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നാണ് വിശ്വസിക്കുന്നത്- സാദിയ പറഞ്ഞു.

വീട്ടുകാർ അംഗീകരിക്കാതിരുന്നതിനെ തുടർന്ന് 18ാം വയസിൽ സാദിയ വീട് ഉപേക്ഷിച്ചു. തന്നെ അംഗീകരിക്കാനും ഉൾക്കൊള്ളാനും പറ്റാത്ത മാതാപിതാക്കളോട് തനിക്ക് പരിഭവങ്ങളോ പരാതികളോ ഇല്ലെന്ന് സാദിയ പറയുന്നു.
First published: September 3, 2019, 3:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading