നായകടി ഒഴിവാക്കുവാന്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍; ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പറയുന്നത്
നായകടി ഒഴിവാക്കുവാന്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍; ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പറയുന്നത്
നായകള്‍ ജനങ്ങളുടെ നല്ല സുഹൃത്താണെന്നും ദേഷ്യവരുമ്പോഴും ഭയപ്പെടുമ്പോഴുമാണ് നായകള്‍ മനുഷ്യരെ കടിക്കുന്നതെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങളില്‍ പറയുന്നു.
തെരുവുനായകളെ പേടിച്ച് നെട്ടോട്ടമോടുകയാണ് മലയാളികള്‍. നായകളുടെ ആക്രമണത്തിനരയായി നിരവധപേര്‍ ചികിത്സയില്‍ കഴിയുന്ന ഈ സാഹചര്യത്തെ എങ്ങനെ നേരിടണമെന്നതിനെ കുറിച്ച് സര്‍ക്കാരും തിരക്കിട്ട ആലോചനയിലാണ്. സംസ്ഥാനത്തെ 170 പ്രദേശങ്ങളില്‍ ആക്രമണകാരികളായ തെരുവ് നായകള്‍ ഉണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ 170 പ്രദേശങ്ങളെ മൃഗസംരക്ഷണ വകുപ്പ് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു. നായകളുടെ കടിയേറ്റ് ചികിത്സ തേടിയവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഹോട്ട്സ്പോട്ട് തെരഞ്ഞെടുത്തിരിക്കുന്നത്. Also Read:-സംസ്ഥാനത്ത് 170 തെരുവുനായ ഹോട്ട്സ്പോട്ടുകൾ; പത്തിലധികം പേർക്ക് പട്ടിയുടെ കടിയേറ്റാൽ ആ മേഖല ഹോട്ട്സ്പോട്ട് തെരുവുനായകളുടെ ആക്രമണം ഒഴിവാക്കുവാന്‍ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍ വിശദമാക്കി ആരോഗ്യ കുടുംബക്ഷേമ വകുപ്പ് രംഗത്തെത്തി. നായകള്‍ ജനങ്ങളുടെ നല്ല സുഹൃത്താണെന്നും ദേഷ്യവരുമ്പോഴും ഭയപ്പെടുമ്പോഴുമാണ് നായകള്‍ മനുഷ്യരെ കടിക്കുന്നതെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങളില്‍ പറയുന്നു.
നായ കടി ഒഴിവാക്കാന്‍ ആരോഗ്യകുടുംബക്ഷേമ വകുപ്പ് നിര്‍ദേശിക്കുന്ന അഞ്ച് കാര്യങ്ങള്‍ 1. ഉറങ്ങുമ്പോഴും ആഹാരം കഴിക്കുമ്പോഴും കുട്ടികളെ പരിപാലിക്കുമ്പോഴും നായകളെ ശല്യപ്പെടുത്തരുത്. 2. ദേഷ്യപ്പെട്ടിരിക്കുമ്പോഴും ഭയന്നിരിക്കുമ്പോഴും നായകളുടെ അടുത്തേക്ക് പോകരുത്.( നായകള്‍ ദേഷ്യപ്പെട്ടിരിക്കുമ്പോള്‍ പല്ലുകള്‍ പുറത്തുകാണാം, ഭയന്നിരിക്കുമ്പോള്‍ വാല് കാലിനടിയിലാക്കി ഓടും). 3. നായ അടുത്തുവരുമ്പോള്‍ ഓടരുത്. മരം പോലെ അനങ്ങാതെ നില്ക്കുക, താഴെ വീഴുകയാണെങ്കില്‍ പന്തുപോലെ ഉരുണ്ട് അനങ്ങാതെ കിടക്കുക. 4.ഉടമസ്ഥന്റെ അനുവാദത്തോടെ മാത്രമേ നായകളെ സ്പര്‍ശിക്കാവു.തൊടുന്നതിന് മുന്‍പായി നായകളെ മണംപിടിക്കാന്‍ അനുവദിക്കണം. 5. പട്ടികടിയേറ്റാല്‍ ഉടന്‍ വെള്ളവും സോപ്പും ഉപയോഗിച്ച് മുറിവ് കഴുകി വൃത്തിയാക്കണം.ആശുപത്രിയില്‍ എത്തി വൈദ്യസഹായം തേടുക, പ്രതിരോധ കുത്തിവെപ്പ് എടുക്കുക.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
നായകടി ഒഴിവാക്കുവാന്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍; ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പറയുന്നത്
Latest News May 30 Live: വൈദ്യുതി നിരക്ക് ഇനി മാസംതോറും കൂടും; ഹോട്ടൽ ഉടമയുടെ കൊല: പ്രതികളെ അട്ടപ്പാടിയിലെത്തിച്ചു; ഈ മണിക്കൂറിലെ ഏറ്റവും പുതിയ വാർത്തകൾ
പൂമ്പാറ്റയും ഉറുമ്പുമല്ല, അൽഫോൺസ് പുത്രന്റെ വീട്ടുമുറ്റത്തു നിന്നും പിടിച്ചത് 16 പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെ
കോട്ടയം ചേനപ്പാടിയിൽ ഭൂമിക്കടിയിൽ സ്ഫോടന ശബ്ദം; എരുമേലി വിമാനത്താവളത്തിനുള്ള ഹിയറിങ് ജൂൺ 12 മുതൽ
Arikomban| കമ്പത്ത് അരിക്കൊമ്പന്റെ ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു
കോഴിക്കോട് വന്ദേഭാരതിന് മുന്നിൽ ചാടി അജ്ഞാതൻ മരിച്ചു; ട്രെയിനിന്റെ മുൻഭാഗത്ത് തകരാർ
ബേപ്പൂരിലെ ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു;ലൈസന്‍സ് ഇല്ലെന്ന് തുറമുഖ വകുപ്പ്
അരിക്കൊമ്പൻ ഷണ്മുഖ നദി അണകെട്ട് പരിസരത്ത് തുടരുന്നു; ജനവാസമേഖലയിലേക്ക് ഇറങ്ങിയാൽ മയക്കുവെടി വെക്കും
'സര്‍ക്കാര്‍ ന്യായമായ ശമ്പളം തരുന്നുണ്ട്, പിന്നെ എന്തിനാണ് നക്കാപിച്ച വാങ്ങുന്നത്'; കൈക്കൂലിക്കാര്‍ക്കെതിരെ മന്ത്രി സജി ചെറിയാന്
മൂന്നാറിൽ വീണ്ടും പുലിയുടെ ആക്രമണത്തിൽ പശു ചത്തു; ഒരാഴ്ചയ്ക്കിടെ ചത്തത് നാല് പശുക്കൾ
കേരളത്തിന്റെ ധൂർത്ത് മൂലമുള്ള കടക്കെണി കേന്ദ്രത്തിന്റെ തലയിൽ കെട്ടി വയ്ക്കരുത്; ധനമന്ത്രിക്ക് അറിവില്ലാത്തതാണോ തെറ്റിദ്ധരിപ്പിക്കുകയാണോ? വി.മുരളീധരന്