• HOME
  • »
  • NEWS
  • »
  • kerala
  • »
  • ട്രോളിയവർ ശ്രദ്ധിക്കുക; ഹേമ മാലിനി വിജയിച്ചത് വമ്പിച്ച ഭൂരിപക്ഷത്തിൽ

ട്രോളിയവർ ശ്രദ്ധിക്കുക; ഹേമ മാലിനി വിജയിച്ചത് വമ്പിച്ച ഭൂരിപക്ഷത്തിൽ

മോദിയും അമിത്​ ഷായുമാണ്​ ബിജെപിയുടെ വിജയശിൽപികളെന്നും ഹേമമാലിനി ട്വിറ്ററിൽ കുറിച്ചു.

  • Last Updated :
  • Share this:
    ബിജെപിയുടെ താരപദവിയുള്ള സ്ഥാനാർത്ഥികളിലൊരാളായ ബോളിവുഡ് അഭിനേത്രി ഹേമമാലിനി. മഥുരയിലെ സിറ്റിംങ് എംപിയായ ഹേമമാലിനി പത്രിക സമർപ്പിച്ചതു മുതൽ ട്രോളൻമാരും അവർക്ക് പിന്നാലെയുണ്ടായിരുന്നു. പ്രചാരണ സമയത്ത് ഹെലികോപ്റ്ററിൽ വന്നിറങ്ങിയതും നെൽക്കരിൽ കൈയ്യിലേന്തി സെൽഫി എടുത്തതും ട്രാക്ട്ർ ഓടിച്ചതും മെല്ലാം വിവാദങ്ങൾക്ക് വഴിവെച്ചു.

    ഭൂരിപക്ഷത്തിൽ അദ്വാനിയെ തകർത്ത് അമിത് ഷാ; പക്ഷെ ഗുജറാത്തിൽ മൂന്നാം സ്ഥാനം മാത്രം


    ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നില്ലെന്നായിരുന്നു ഹേമക്കെതിരെ ഉണ്ടായിരുന്ന കടുത്ത ആരോപണം . എന്നാൽ ഇത്തരം ആരോപണങ്ങൾക്കും ട്രോളുകൾക്കുമെല്ലാം മറുപടിയാണ് ഹേമാമാലിനിയുടെ തിളക്കമാർന്ന വിജയം.

    2,78,629 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മഥുരയിൽ ഹേമ വിജയിച്ചത്. അതും കഴി‍ഞ്ഞ തവണത്തേതിനേക്കാൾ മിന്നുന്ന വിജയമായിരുന്നു ഇത്. രാഷ്ട്രീയ ലോക് ദാളിന്റെ കുൻവർ നരേന്ദ്ര സിംഗായിരുന്നു ഹേമയുടെ എതിരാളി.

    മോദിയും അമിത്​ ഷായുമാണ്​ ബി.ജെ.പിയുടെ വിജയശിൽപികളെന്നും ഹേമമാലിനി ട്വിറ്ററിൽ കുറിച്ചു. മാത്രമല്ല മഥുര നിവാസികൾക്കും പ്രവർത്തകർക്കും പ്രത്യേക നന്ദയും രേഖപ്പെടുത്തിയിട്ടുണ്ട്.

    First published: