നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോവിഡ് പ്രതിരോധത്തിന് മലയാളികൾക്കായി രാഹുൽ ഗാന്ധിയുടെ കരുതൽ; മൂന്നു ജില്ലകൾക്ക് പ്രയോജനം

  കോവിഡ് പ്രതിരോധത്തിന് മലയാളികൾക്കായി രാഹുൽ ഗാന്ധിയുടെ കരുതൽ; മൂന്നു ജില്ലകൾക്ക് പ്രയോജനം

  ആദ്യ ഘട്ടത്തിലെ പ്രതിരോധ സാമഗ്രികൾ കൈമാറി

  രാഹുൽ ഗാന്ധി

  രാഹുൽ ഗാന്ധി

  • Share this:
  കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നതിനായി രാഹുല്‍ ഗാന്ധി എം.പി.യുടെ നിർദ്ദേശപ്രകാരം മലപ്പുറം ജില്ലയിലേക്ക് അനുവദിച്ച മാസ്‌കുകള്‍, സാനിറ്റൈസറുകള്‍, തെര്‍മോ മീറ്ററുകള്‍ എന്നിവ എ.പി. അനില്‍ കുമാര്‍ എം.എല്‍.എ. ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്കിന് കൈമാറി.

  വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്കാണ് എം.പി.  പ്രതിരോധ സാമഗ്രികള്‍ നല്‍കിയത്. വയനാട് നിയോജക മണ്ഡലത്തിലേക്ക് 20,000 മാസ്ക്, 1000 ലിറ്റർ സാനിറ്റൈസർ, 50 തെർമോ സ്കാനർ എന്നിവയാണ് രാഹുൽഗാന്ധി അടിയന്തരമായി നൽകിയത്.

  ഇതിൽ മലപ്പുറം ജില്ലയിലെ മണ്ഡലങ്ങളിലേക്കുള്ള സാമഗ്രികൾ ആണ് കൈമാറിയത്. 800 മാസ്ക്കുകൾ, 14 തെർമൽ സ്കാനറുകൾ, 420 ലിറ്റർ സാനിറ്റൈസർ എന്നിവ മലപ്പുറം കളക്ട്രേറ്റിലെത്തി  കൈമാറി. ജില്ലക്ക് ആവശ്യമുള്ള  വെൻറിലേറ്റർ അടക്കമുള്ള കൂടുതൽ കാര്യങ്ങൾ രാഹുൽഗാന്ധി എം.പി. ഫണ്ടിൽ നിന്നും അനുവദിക്കുമെന്നും എം.എൽ.എ. എ.പി. അനിൽകുമാർ പറഞ്ഞു.

  First published: