• News
 • Elections 2019
 • Films
 • Gulf
 • Life
 • Crime
 • Photos
 • Video
 • Buzz
 • Live TV

ഇരുപതില്‍ 13 പേരുടെ ലോക്സഭാ മത്സരം ഇതാദ്യം; ഇടതു സ്ഥാനാര്‍ഥികളെ അടുത്തറിയാം

ആദ്യമായി ഒരു പൊതുതെരഞ്ഞെടുപ്പിനിറങ്ങുന്ന എസ്എഫ്‌ഐ ദേശീയ പ്രസിഡന്റ് വിപി സാനുവാണ് ഇടതുപക്ഷത്തിന്റെ പ്രായംകുറഞ്ഞ സ്ഥാനാര്‍ഥി


Updated: March 10, 2019, 1:06 PM IST
ഇരുപതില്‍ 13 പേരുടെ ലോക്സഭാ മത്സരം ഇതാദ്യം; ഇടതു സ്ഥാനാര്‍ഥികളെ അടുത്തറിയാം
News18.com

Updated: March 10, 2019, 1:06 PM IST
തിരുവനന്തപുരം: മറ്റു മുന്നണികളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ച നടക്കുമ്പോഴേക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ കഴിഞ്ഞ ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി 2019 ലെ പൊതുതെരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുന്നത്. ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണല്‍ സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ 20 മണ്ഡലങ്ങളിലേക്കുമുള്ള എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ത്തിയായി. ആറു സിറ്റിങ്ങ് എംപിമാരും ആറ് എംഎല്‍എമാരും ഉള്‍പ്പെടുന്നതാണ് ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി പട്ടിക.

സിറ്റിംഗ് എംപിമാരായ എ സമ്പത്ത്, പി.കെ ശ്രീമതി, എംബി രാജേഷ്, പി.കെ ബിജു, ഇന്നസെന്റ്, ജോയ്സ് ജോര്‍ജ്, എന്നിവരാണ് വീണ്ടും മത്സരിക്കാനിറങ്ങുന്നത്. ഇവര്‍ക്കുപുറമെ വയനാട് മണ്ഡലത്തില്‍ ജനവിധി തേടുന്ന സിപിഐ നേതാവ് പിപി സുനീറാണ് നേരത്തെ ലോക്‌സഭയിലേക്ക് മത്സരിച്ചിട്ടുള്ള മറ്റൊരാള്‍. ഇവര്‍ ഏഴുപേര്‍ക്കും പുറമെ മറ്റെല്ലാവരും ലോക്‌സഭയിലേക്ക് ഇതാദ്യമായാണ് ജനവിധി തേടുന്നത്. നാലാം തവണ ജനവിധി തേടുന്ന എ സമ്പത്താണ് ലോക്‌സഭാ പോരാട്ടത്തിലെ ഇടതിന്റെ പരിചയ സമ്പത്ത് കൂടിയയാള്‍. ആദ്യമായി ഒരു പൊതുതെരഞ്ഞെടുപ്പിനിറങ്ങുന്ന എസ്എഫ്‌ഐ ദേശീയ പ്രസിഡന്റ് വിപി സാനുവാണ് ഇടതുപക്ഷത്തിന്റെ പ്രായംകുറഞ്ഞ സ്ഥാനാര്‍ഥി. 30 വയസാണ് സാനുവിന്റെ പ്രായം. തിരുവനന്തപുരം മണ്ഡലത്തില്‍ അങ്കത്തിനിറങ്ങുന്ന സി ദിവാകരനാണ് (76) മുതിര്‍ന്ന അംഗം.

രണ്ടു വനിതകള്‍ മാത്രമാണ് എല്‍ഡിഎഫിന്റെ ഇരുപതംഗ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സിറ്റിങ്ങ് എംപി പികെ ശ്രീമതി ടീച്ചറും പത്തനംതിട്ടയില്‍ മത്സരിക്കുന്ന വീണാ ജോര്‍ജും. നിലവില്‍ ആറന്മുള എംഎല്‍എയാണ് വീണ ജോര്‍ജ്. ഇടതുപക്ഷത്തെ രണ്ടുപ്രധാന പാര്‍ട്ടികളായ സിപിഎമ്മിന്റെയും സിപിഐയുടെയും മുഖപത്രങ്ങുടെ എഡിറ്റര്‍മാരും ഇത്തവണ ജനവിധി തേടുന്നുണ്ട്. ദേശാഭിമാനിയുടെ എഡിറ്റര്‍ പി രാജീവ് എറണാകുളത്ത് നിന്നും ജനയുഗം പത്രാധിപര്‍ രാജാജി മാത്യു തോമസ് തൃശൂരില്‍ നിന്നുമാണ് ജനവിധി തേുന്നത്.

എ സമ്പത്ത് (55)- ആറ്റിങ്ങല്‍സിപിഎം ജില്ലാ കമ്മിറ്റി അംഗം, സിഐടിയു സംസ്ഥാന സമിതി അംഗം, ദേശീയ സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന എ സമ്പത്ത് പാര്‍ലമെന്റിലേക്ക് നാലാം തവണയാണ് ജനവിധി തേടുന്നത്. തുടര്‍ച്ചയായി മൂന്നാംതവണയും. കഴിഞ്ഞതവണ 69,500 വോട്ടിന് കോണ്‍ഗ്രസിലെ ബിന്ദു കൃഷ്ണയെയാണ് സമ്പത്ത് പരാജയപ്പെടുത്തിയത്. തിരുവനന്തപുരം ബാറില്‍ 31വര്‍ഷമായി അഭിഭാഷകനാണ്.

എംബി രാജേഷ് (47)- പാലക്കാട്
Loading...സിപിഎം സംസ്ഥാന കമ്മിറ്റിയംഗമായ എം ബി രാജേഷ് 2009ലും 2014 ലും പാര്‍ലമെന്റിലേക്ക് വിജയിച്ചു. പാര്‍ലമെന്റില്‍ മികച്ച പ്രകടനത്തിന് നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്ക് എത്തിയ രാജേഷ് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദത്തിനൊപ്പം നിയമ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.

 

പികെ ബിജു (44)- ആലത്തൂര്‍എസ്എഫ്ഐയിലൂടെ പൊതുപ്രവര്‍ത്തനം തുടങ്ങിയ ഡോ. പി കെ ബിജു സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ്. 2009ലും 2014 ലും ആലത്തൂരില്‍ നിന്ന് പാര്‍ലമെന്റംഗമായി. കാര്‍ഷിക മേഖലയിലെ നിരവധി വിഷയങ്ങള്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. എം ജി യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സില്‍ നിന്നും ബിരുദാനന്തര ബിരുദംനേടി.

പികെ ശ്രീമതി ടീച്ചര്‍ (69)- കണ്ണൂര്‍സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ ട്രഷററുമാണ് പികെ ശ്രീമതി. 2001ല്‍ പയ്യന്നൂര്‍ മണ്ഡലത്തില്‍നിന്ന് നിയമസഭയിലെത്തി. 2006ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് ആരോഗ്യമന്ത്രിയായി. 2014ല്‍ കണ്ണൂരില്‍ നിന്നും ലോക്സഭാംഗമായി.

അഡ്വ.ജോയ്സ് ജോര്‍ജ് (48)- ഇടുക്കി2014 ല്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് 50542 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച് പാര്‍ലമെന്റംഗമായി. 1970 ഏപ്രില്‍ 26ന് ജനനം. ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമായി 16 വര്‍ഷം അഭിഭാഷകവൃത്തി നടത്തി. മലയോര മേഖലയിലെ കര്‍ഷകരുടെ ഭൂപ്രശ്‌നങ്ങള്‍ ഉയര്‍ത്തിയുള്ള സമരത്തിലൂടെയാണ് ജോയ്‌സ് ജോര്‍ജ് പൊതുരംഗത്തേക്ക് കടന്നുവന്നത്.

 

ഇന്നസെന്റ് (71)- ചാലക്കുടി2014ല്‍ എല്‍ഡിഎഫ് സ്വതന്ത്രനായാണ് ഇന്നസെന്റ് പാര്‍ലമെന്റിലേക്ക് മത്സരിക്കുന്നത്. 13,854 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പാര്‍ലമെന്റില്‍ രാസ-രാസവളം, വിവര-വിനിമയ സമിതികളില്‍ അംഗമാണ്. 1750 കോടി രൂപയുടെ വികസനം മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിലേക്കെത്തിച്ചു. ചലച്ചിത്ര താരമായ ഇന്നസെന്റ് എഴുന്നൂറിലേറെ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

കെപി സതീഷ്ചന്ദ്രന്‍ (62)- കാസര്‍കോട്എല്‍ഡിഎഫ് ജില്ലാ കണ്‍വീനറും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമാണ് സതീഷ്ചന്ദ്രന്‍. രണ്ട് തവണ തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചു. പത്ത് വര്‍ഷം സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറിയായിരുന്നു. ബിഎ ബിരുദധാരിയാണ്

വി എന്‍ വാസവന്‍ (65)- കോട്ടയംസിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമാണ് വി എന്‍ വാസവന്‍. സിഐടിയു ദേശീയ ജനറല്‍ കൗണ്‍സില്‍ അംഗവും റബ്കോ മുന്‍ ചെയര്‍മാനുമാണ്. എസ്എഫ്ഐയിലൂടെ സംഘടനാ രംഗത്തെത്തി. 2006 ല്‍ കോട്ടയത്തെ പ്രതിനിധീകരിച്ച് എംഎല്‍എയായിരുന്നു. ജീവകാരുണ്യ പ്രസ്ഥാനമായ 'അഭയം' ചാരിറ്റബി്ള്‍ സൊസൈറ്റിയുടെ സ്ഥാപകാംഗമാണ്.

പി ജയരാജന്‍ (66)- വടകരസിപിഎം കണ്ണൂര്‍ ജില്ലസെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമാണ് പി ജയരാജന്‍. ഐആര്‍പിസിയെന്ന സാന്ത്വനപരിചരണ സൊസൈറ്റിയുടെ ഉപദേശക സമിതിയംഗം. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയരംഗത്തെത്തിയത്. കേരള നിയമസഭയുടെ ചരിത്രത്തിലെ റെക്കോഡ് ഭൂരിപക്ഷംനേടിയിട്ടുള്ള പി ജയരാജന്‍ മൂന്നുതവണ കൂത്തുപറമ്പില്‍ നിന്ന് നിയമസഭാംഗമായി.

 

സി ദിവാകരന്‍ (76)- തിരുവനന്തപുരംസിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും നെടുമങ്ങാട് എംഎല്‍എയുമാണ് സി ദിവാകരന്‍. കരുനാഗപ്പള്ളി മണ്ഡലത്തില്‍ നിന്ന് രണ്ടുതവണ ജനപ്രതിനിധിയും കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരില്‍ ഭക്ഷ്യ-സിവില്‍ സപ്ലൈസ്, മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രിയുമായിരുന്നു. എഐഎസ്എഫിലൂടെ പൊതു പ്രവര്‍ത്തനം ആരംഭിച്ചു. മലയാളത്തിലും ഹിന്ദിയിലും പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബിഎ, ബിഎഡ് ബിരുദധാരിയായ സി ദിവാകരന്‍ അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പി രാജീവ്- എറണാകുളംസിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ പി രാജീവ് നിലവില്‍ ദേശാഭിമാനിയുടെ പത്രാധിപരാണ്. 2009 ല്‍ രാജ്യസഭാ അംഗമായി. രാജ്യസഭ അഷ്വറന്‍സ് കമ്മിറ്റി ചെയര്‍മാനായി പ്രവര്‍ത്തിച്ചിരുന്നു. രാജ്യസഭയെ നിയന്ത്രിക്കുന്ന പാനല്‍ ഓഫ് ചെയര്‍മാനുമായി. എംപിയായിരിക്കെ വിവിധ രംഗങ്ങളില്‍ നടത്തിയ ഇടപെടലുകള്‍ കൊണ്ട് രാഷ്ട്രീയത്തിനതീതമായ അംഗീകാരം നേടി.

കെ എന്‍ ബാലഗോപാല്‍ (55)- കൊല്ലംസിപിഎം സംസ്ഥാനസെക്രട്ടറിയേറ്റംഗവും മുന്‍ രാജ്യസഭാംഗവുമായ കെ എന്‍ ബാലഗോപാല്‍ രണ്ടു തവണ കൊല്ലം ജില്ലാ സെക്രട്ടറിയായിരുന്നു. 2010ല്‍ രാജ്യസഭാംഗമായി. ലോക്പാല്‍, സെലക്ട് കമ്മിറ്റിയില്‍ സിപിഎം പ്രതിനിധിയായിരുന്നു. വിദ്യാര്‍ഥി യുവജന പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്തെത്തിയത് .

 

പിപി സുനീര്‍- വയനാട്സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായ പിപി സുനീര്‍ എല്‍ഡിഎഫ് മലപ്പുറം ജില്ലാ കണ്‍വീനറാണ്. 2011 മുതല്‍ 2018 വരെ സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. രണ്ട് തവണ പൊന്നാനി ലോക്സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. മലപ്പുറം ജില്ലാപഞ്ചായത്ത് അംഗമായിരുന്നു.

എ പ്രദീപ് കുമാര്‍ (53)- കോഴിക്കോട്സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായ പ്രദീപ് കുമാര്‍ 13 വര്‍ഷമായി കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ എംഎല്‍എയാണ്. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

രാജാജി മാത്യു തോമസ് (64)- തൃശൂര്‍ രാജാജി മാത്യു തോമസ് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും ജനയുഗം പത്രാധിപര്‍, മീഡിയ അക്കാദമി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. 12-ാം കേരള നിയമസഭയില്‍ ഒല്ലൂര്‍ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ചു. ലോകയുവജന ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് എന്ന നിലയില്‍ നിരവധി അന്താരാഷ്ട്ര സമ്മേളനങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഫിലോസഫിയില്‍ ബിരുദംനേടി. മലയാളത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

 

എഎം ആരിഫ് (54)- ആലപ്പുഴസിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയംഗമായ എഎം ആരിഫ് നിലവില്‍ അരൂര്‍ എംഎല്‍എയാണ്. യുഡിഎഫിന് മേല്‍ക്കൈയുണ്ടായിരുന്ന ജില്ലാ കൗണ്‍സില്‍ അരൂക്കുറ്റി ഡിവിഷന്‍ എസ്എഫ്‌ഐ നേതാവായിരിക്കേ പിടിച്ചെടുത്തുകൊണ്ടാണ് 1990 ല്‍ ഇദ്ദേഹം തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ കന്നിയങ്കം കുറിച്ചത്. കെആര്‍ ഗൗരിയമ്മയെ 4,650 വോട്ടിന് പരാജയപ്പെടുത്തി 2006 ല്‍ ആദ്യമായി നിയമസഭയിലെത്തി. 2011 ലും 2016 ലും വിജയം ആവര്‍ത്തിച്ചു.

 

ചിറ്റയം ഗോപകുമാര്‍ (53)- മാവേലിക്കരസിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമായ ചിറ്റയം ഗോപകുമാര്‍ നിലവില്‍ അടൂര്‍ എംഎല്‍എയാണ്. 2011ല്‍ 607 വോട്ടിന് അടൂരില്‍ നിന്ന് ജയിച്ച ഗോപകുമാര്‍ 2016ല്‍ ഭൂരിപക്ഷം 25460 വോട്ടായി ഉയര്‍ത്തി. നിയമസഭയില്‍ സിപിഐയുടെ പാര്‍ലമെന്ററി പാര്‍ടി സെക്രട്ടറിയാണ്. ബാലവേദിയില്‍ തുടങ്ങി വിദ്യാര്‍ഥിയുവജന പ്രസ്ഥാനങ്ങളിലൂടെ മുഴുവന്‍ സമയ പൊതുപ്രവര്‍ത്തകനായി.

 

പി വി അന്‍വര്‍(51)- പൊന്നാനിവിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് പി വി അന്‍വര്‍ പൊതുപ്രവര്‍ത്തന രംഗത്തെത്തുന്നത്. 2005ല്‍ ഡെമോക്രാറ്റിക് ഇന്ദിര കോണ്‍ഗ്രസ് എന്ന പുതിയ രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിച്ചപ്പോള്‍ ഡിഐസിയുടെ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റായി. പിന്നീട് ഇടതുപക്ഷത്തോടാപ്പം ചേര്‍ന്ന അന്‍വര്‍ 2016 ല്‍ നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിനെ തോല്‍പ്പിച്ച് നിയമസഭയിലെത്തി.

വീണാ ജോര്‍ജ് - പത്തനംതിട്ടസിപിഎം പത്തനംതിട്ട ഏരിയാ കമ്മിറ്റിയംഗമായ വീണാ ജോര്‍ജ് 2016 നിയമസഭാ തെരഞ്ഞെടുപ്പിലാണ് ആദ്യമായി മത്സരിച്ചത്. കെ ശിവദാസന്‍ നായരെ പരാജയപ്പെടുത്തി നിയമസഭാംഗമായ വീണാ ജോര്‍ജ് ദൃശ്യമാധ്യമ പ്രവര്‍ത്തകയായിരുന്നു. മലയാളം വാര്‍ത്താ ചാനലുകളിലെ ആദ്യത്തെ വനിതാ എക്‌സിക്യുട്ടീവ് ഡയറക്ടറായി പ്രവര്‍ത്തിച്ചു.

വിപി സാനു (30)- മലപ്പുറംഎസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റായ വിപി സാനു സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗമാണ്. എംഎസ്ഡബ്ല്യു, എംകോം ബിരുദധാരി. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ സാനുവിന്റെ ആദ്യ മത്സരമാണ് ഇത്.

 

 
First published: March 10, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
 • I agree to receive emails from NW18

 • I promise to vote in this year's elections no matter what the odds are.

  Please check above checkbox.

 • SUBMIT

Thank you for
taking the pledge

Vote responsibly as each vote
counts and makes a difference

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626