അടിപൊളി ഹൈടെക് അങ്കണവാടി; ഇത് ആലപ്പുഴയിലെ 'ആനന്ദം'

നിറപ്പകിട്ടാർന്ന അടിപൊളി ഇരിപ്പടങ്ങൾ. പ്രൊജക്ടറിന്റെ സഹായത്തോടെയുള്ള ആധുനിക പഠന രീതി. അക്ഷരങ്ങളും നിറങ്ങളും കാടും മൃഗങ്ങളുമെല്ലാം കൺമുന്നിലെ സ്ക്രീനിൽ കണ്ട് പഠിക്കാനുള്ള അവസരം.

News18 Malayalam | news18-malayalam
Updated: October 28, 2020, 6:59 PM IST
അടിപൊളി ഹൈടെക്  അങ്കണവാടി; ഇത് ആലപ്പുഴയിലെ 'ആനന്ദം'
high tech - anganwadi
  • Share this:
അങ്കണവാടി എന്നു കേൾക്കുമ്പോൾ നമ്മുടെയൊക്കെ മനസിൽ ഒരു ചിത്രമുണ്ട്. പഴയ കെട്ടിടത്തിൽ, വാടക മുറിയിൽ , അതല്ലെങ്കിൽ ഒഴിഞ്ഞു കിടക്കുന്ന കാലിത്തൊഴുത്തിൽ ഒക്കെ പ്രവർത്തിക്കുന്ന കൊച്ചുകുഞ്ഞുങ്ങളുടെ പാഠശാല. അടിസ്ഥാന സൗകര്യങ്ങൾ അധികമില്ലാത്ത വൃത്തിഹീനമായ ചുറ്റുപാടിൽ പ്രവർത്തിക്കാൻ വിധിക്കപ്പെട്ടവയായിരുന്നു ഒട്ടുമിക്ക അങ്കണവാടികളും. എന്നാൽ ഇനി ആലപ്പുഴ ചെങ്ങന്നൂരിലെ തിരുവൻവണ്ടൂർ പഞ്ചായത്തിൽ അങ്ങനെയാവില്ല. ആരെയും അസൂയപ്പെടുത്തുന്ന ഒന്നാണ് ഇവിടത്തെ പുതിയ അങ്കണവാടി. പഠനം കഴിഞ്ഞവരെ പോലും ഇവിടെ വീണ്ടും പഠിക്കാൻ കൊതിപ്പിക്കുന്ന ഒന്ന്.700 ചതുരശ്ര അടിയിൽ കമനീയമായ കോൺക്രീറ്റ് മന്ദിരം. ശീതീകരിച്ച പഠനമുറി. നിറപ്പകിട്ടാർന്ന അടിപൊളി ഇരിപ്പടങ്ങൾ. പ്രൊജക്ടറിന്റെ സഹായത്തോടെയുള്ള ആധുനിക പഠന രീതി. അക്ഷരങ്ങളും നിറങ്ങളും കാടും മൃഗങ്ങളുമെല്ലാം കൺമുന്നിലെ സ്ക്രീനിൽ കണ്ട് പഠിക്കാനുള്ള അവസരം. ആകെ കൂടി ഒരു ഹൈടെക് അങ്കണവാടി. ഇതിന് പേരിട്ടിരിക്കുന്നതു തന്നെ 'ആനന്ദം' എന്നാണ്. പഠനത്തെ ആനന്ദകരമാക്കുന്ന പാഠശാല എന്ന് പറയാം.ഇതിന്റെ ആദ്യ ക്രെഡിറ്റ് തിരുവൻ വണ്ടൂർ പഞ്ചായത്തിലെ എട്ടാം വാർഡ് മെമ്പറായ മനു തെക്കേടത്തിനു തന്നെ. മനുവിന്റെ മനസിൽ രൂപം കൊണ്ട പദ്ധതിയാണിത്. മാത്തുള്ളപറമ്പിൽ ജേക്കബ് കുര്യനാ (സാം) ണ് അങ്കണവാടിക്കായി സ്വന്തം വീടിനോട് ചേർന്ന് മൂന്നര സെന്റ് സ്ഥലം ദാനം ചെയ്തത്.ചെങ്ങന്നൂർ എം.എൽ.എ സജി ചെറിയാന്റെ ഫണ്ടിൽ നിന്നാണ് ഈ സ്വപ്ന പദ്ധതിക്ക് 19 ലക്ഷം രൂപ അനുവദിച്ചത്. മറ്റു പല സുമനസുകളും ഇതിനാവശ്യമായ ഫർണിച്ചർ അടക്കം സംഭാവന ചെയ്തിട്ടുണ്ട്.വ്യാഴാഴ്ച രാവിലെ 10.30 ന് ഈ വാർഡിലെ ആദ്യ സർക്കാർ സ്ഥാപനം നാടിന് സമർപ്പിക്കും.

Published by: Anuraj GR
First published: October 28, 2020, 6:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading