HOME /NEWS /Kerala / COVID 19 | ചെല്ലാനത്ത് സ്ഥിതി രൂക്ഷം, കണക്കുകൾ സർക്കാർ മറച്ചു വെയ്ക്കുന്നുവെന്ന് ഹൈബി ഈഡൻ എംപി

COVID 19 | ചെല്ലാനത്ത് സ്ഥിതി രൂക്ഷം, കണക്കുകൾ സർക്കാർ മറച്ചു വെയ്ക്കുന്നുവെന്ന് ഹൈബി ഈഡൻ എംപി

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

സർക്കാർ ജനങ്ങളിൽ ആശങ്ക വർദ്ധിപ്പിക്കുകയാണ്. പൂന്തുറയേക്കാൾ ഗുരുതരസ്ഥിതിയാണ് ചെല്ലാനത്തുള്ളത്. ടെസ്റ്റുകൾ കുറവാണു നടത്തുന്നത്. ടെസ്റ്റുകളുടെ എണ്ണം കൂട്ടണമെന്ന് പലതവണ ആവശ്യപ്പെട്ടു. എന്നാൽ, ആരും ഇത്  ചെയ്യുന്നില്ല.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    എറണാകുളം: ചെല്ലാനം ഗ്രാമപഞ്ചായത്തിലെ കോവിഡ് വ്യാപനത്തിൽ സർക്കാരിന് ഗുരുതര വീഴ്ച പറ്റിയതായി ആരോപണം. എൺപതോളം രോഗികൾ ഇവിടെയുണ്ടെന്നും എന്നാൽ  സർക്കാർ കണക്കുകളിൽ ഇവരില്ലെന്നും  ഹൈബി ഈഡൻ എം.പി ആരോപിച്ചു.

    വ്യാപനതോതിൽ എറണാകുളം വളരെ മുൻപിലാണ്. പക്ഷേ, അതിനനുസരിച്ചുള്ള ഒരുക്കം ഇവിടെയില്ല. ഉദ്യോഗസ്ഥർ കണക്കുകൾ  മറച്ചു വെച്ചിട്ടുണ്ടെങ്കിൽ നടപടി എടുക്കണം. 34 പേർക്ക് ചെല്ലാനം പ്രദേശത്ത് കോവിഡ് പിടിപെട്ടെന്നാണ് ഔദ്യോഗിക വിവരം. എന്നാൽ 80 പേർക്ക് രോഗം പകർന്നതായി തെളിവുകൾ ഉണ്ട്.

    You may also like:ഫൈസൽ ഫരീദിനെതിരെ ജാമ്യമില്ലാ വാറണ്ട്; സന്ദീപിന്റെ ബാഗ് നാളെ പരിശോധിക്കും [NEWS]സ്വർണക്കടത്ത്: അറസ്റ്റിലായ ജലാലിന്‍റെ കാര്‍ പിടിച്ചെടുത്തു; സ്വർണം ഒളിപ്പിക്കാൻ സീറ്റിനടിയിൽ പ്രത്യേക അറ [NEWS] ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കോവിഡ് ബാധിച്ചോ [NEWS]

    നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

    64 പേര് അങ്കമാലിയിലെ കോവിഡ് സെന്ററിൽ ചികത്സയിലുണ്ട്. യഥാർത്ഥ രോഗികളുടെ എണ്ണം സർക്കാർ എന്തിന് മറച്ചു വെയ്ക്കുന്നുവെന്നും എംപി ചോദിച്ചു.

    സർക്കാർ ജനങ്ങളിൽ ആശങ്ക വർദ്ധിപ്പിക്കുകയാണ്. പൂന്തുറയേക്കാൾ ഗുരുതരസ്ഥിതിയാണ് ചെല്ലാനത്തുള്ളത്. ടെസ്റ്റുകൾ കുറവാണു നടത്തുന്നത്. ടെസ്റ്റുകളുടെ എണ്ണം കൂട്ടണമെന്ന് പലതവണ ആവശ്യപ്പെട്ടു. എന്നാൽ, ആരും ഇത്  ചെയ്യുന്നില്ല. എണ്ണം കൂട്ടിയാൽ വലിയതോതിൽ രോഗികളുടെ എണ്ണം കൂടുമെന്നാണ് വിദഗ്ദർ പറയുന്നതെന്നും ഹൈബി വ്യക്തമാക്കി.

    നിലവിലെ സാഹചര്യത്തിൽ പൂന്തുറയിലെ പോലെ ലബോറട്ടറി സംവിധാനം ഇവിടെ വേണമെന്ന ആവശ്യം ഉയരുന്നുണ്ട്. കൂടുതൽ പി.സി.ആർ ടെസ്റ്റുകളും ആന്റിജൻ ബോഡി ടെസ്റ്റുകളും പ്രദേശത്തു വേണ്ടതുണ്ട്. ചെല്ലാനത്തിന്റെ കാര്യത്തിൽ  മുഖ്യമന്ത്രി  അടിയന്തിര ഇടപെടൽ നടത്തണമെന്ന ആവശ്യവും ശക്തമാണ്.

    First published:

    Tags: Corona, Corona death toll, Corona In India, Corona outbreak, Corona virus, Corona Virus India, Corona virus spread, Coronavirus, Coronavirus italy, Coronavirus kerala, Coronavirus symptoms, Coronavirus update, Covid 19, Symptoms of coronavirus