• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Live TV

സ്ഥാനാർഥിയുടെ ബന്ധുവിനെ കൊണ്ട് സോളാർ കേസ് കുത്തി പൊക്കിയത് തരംതാണ തന്ത്രം: ഹൈബി ഈഡൻ

സ്ഥാനാർഥികളാകും മുമ്പേ സി.പി.എം പരാജയ ഭീതിയിലാണെന്ന് ഹൈബി ഈഡൻ

news18india
Updated: March 14, 2019, 8:15 PM IST
സ്ഥാനാർഥിയുടെ ബന്ധുവിനെ കൊണ്ട് സോളാർ കേസ് കുത്തി പൊക്കിയത് തരംതാണ തന്ത്രം: ഹൈബി ഈഡൻ
hibi eden
news18india
Updated: March 14, 2019, 8:15 PM IST
കൊച്ചി: സോളാർ വിവാദത്തെ തുടർന്നുണ്ടായ ലൈംഗിക പീഡന പരാതി ഇപ്പോൾ കുത്തിപ്പൊക്കിയത് സിപിഎമ്മിന്റെ തരംതാണ തന്ത്രമാണെന്ന് ഹൈബി ഈഡൻ എംഎൽഎ. സ്ഥാനാർഥികളാകും മുമ്പേ സി.പി.എം പരാജയ ഭീതിയിലാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ എടുത്തിരിക്കുന്ന എഫ്.ഐ.ആർ. കോട്ടയം പാർലമെന്റ് സ്ഥാനാർഥിയുടെ അടുത്ത ബന്ധുവിനെ കൊണ്ട് തിടുക്കത്തിൽ കേസ് കുത്തി പൊക്കിയതിലെ രാഷ്ട്രീയം കാണാതെ പോകരുതെന്നും ഹൈബി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

പരാതിയിൽ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഇന്ന് കേസ് എടുത്തിരുന്നു. എംഎല്‍എമാരായ ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എ പി അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. സോളാര്‍ പദ്ധതിക്ക് സഹായം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.

Also read: 'പത്താളുടെ പിന്തുണയില്ലാത്തവർ പുറത്തേക്ക് പോകുമ്പോൾ, വരുന്നത് പത്തുലക്ഷം ആളുകളുടെ റാലി സംഘടിപ്പിക്കാൻ കഴിയുന്നവർ'

ഹൈബി ഈഡന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

സ്ഥാനാർഥികളാകും മുമ്പേ സി.പി.എം പരാജയ ഭീതിയിലാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ എടുത്തിരിക്കുന്ന എഫ്.ഐ.ആർ.

എഡിജിപിമാരായ അനിൽ കാന്തും രാജേഷ് ദിവാനും നില നിലനിൽക്കാത്ത കേസെന്നു പറഞ്ഞു പിന്മാറിയ കേസ് ഇടതു മുന്നണിയുടെ കോട്ടയം പാർലമെന്റ് സ്ഥാനാർഥിയുടെ അടുത്ത ബന്ധുവിനെ കൊണ്ട് തിടുക്കത്തിൽ കുത്തി പൊക്കിയതിലെ രാഷ്ട്രീയം കാണാതെ പോകരുത്.

ഉയർത്തിപ്പിടിക്കാൻ വികസനമോ കരുതലോ ഇല്ലാത്ത ഇടതുപക്ഷ സർക്കാർ കള്ള കേസുകളും തരം താണ തന്ത്രങ്ങളുമായി ഇറങ്ങിയിട്ടുണ്ട്.
Loading...

ഇത് മനസിലാക്കാൻ പാകത്തിന് വിവേകമുള്ള ജനതയാണ് കേരളത്തിലുള്ളതെന്ന് മെയ് 23 തെളിയിക്കും.
First published: March 14, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...