നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • റീ ബിൽഡ് ചെല്ലാനം പദ്ധതിയുമായി ഹൈബി ഈഡൻ എം.പി; 12 വീടുകൾ നിർമിച്ചു നൽകും

    റീ ബിൽഡ് ചെല്ലാനം പദ്ധതിയുമായി ഹൈബി ഈഡൻ എം.പി; 12 വീടുകൾ നിർമിച്ചു നൽകും

    കടൽക്ഷോഭത്തെത്തുടർന്ന് നിരവധി വീടുകൾ ആണ് ചെല്ലാനം മേഖലയിൽ തകർന്നത്. ഇതിനെ തുടർന്ന് പലരും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറിയിരുന്നു

    ഹൈബി ഈഡൻ

    ഹൈബി ഈഡൻ

    • Share this:
    കൊച്ചി: കടൽക്ഷോഭത്തിൽ  തകർന്ന ചെല്ലാനത്തെ പുനരധിവാസ പ്രവർത്തനങ്ങൾക്ക്‌ പദ്ധതിയുമായി ഹൈബി ഈഡൻ എംപി. വീടുകൾ തകർന്നവർക്ക് അവ നിർമിച്ചു നൽകാനാണ് തീരുമാനം. 12 വീടുകളാണ് ആദ്യഘട്ടത്തിൽ നൽകുക. നാല് വീടുകളുടെ നിർമാണം ഈ മാസം  മുപ്പതിന് ആരംഭിക്കും. റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ഗ്ലോബലും, ജീവ കാരുണ്യ രംഗത്ത് വലിയ സംഭാവനകൾ നൽകി കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഇരുന്നൂറിലധികം വീടുകൾ നിർമ്മിച്ച് നൽകിയ ആസ്റ്റർ ഡി എം ഫൗണ്ടേഷനുമാണ് 4 വീടുകളുടെ സ്പോൺസർമാർ. റീബിൽഡ് ചെല്ലാനം പദ്ധതിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തുവന്നിരിക്കുന്നത്.

    കടൽക്ഷോഭത്തെത്തുടർന്ന് നിരവധി വീടുകൾ ആണ് ചെല്ലാനം മേഖലയിൽ തകർന്നത്. ഇതിനെ തുടർന്ന് പലരും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറിയിരുന്നു. വീട് പൂർണമായും നഷ്ടമായവർക്ക് തിരികെ മടങ്ങാനും സാധിക്കുന്നില്ല. ഇത്തരക്കാരെ കണ്ടെത്തിയാണ് ആദ്യം വീട് നിർമ്മിച്ച് നൽകുക.

    ചെല്ലാനത്ത് ജനങ്ങൾക്കായി സമഗ്രമായ പദ്ധതി നടപ്പാക്കുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ഇതിനുള്ള നടപടികൾ സർക്കാർ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കടൽക്ഷോഭം തടയുന്നതിനായി കടൽഭിത്തിയും പുലിമുട്ടും നിർമിക്കണം എന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്. ജിയോ ട്യൂബ് ഉൾപ്പെടെ ചെല്ലാനത്ത് എത്തിച്ച് കടൽക്ഷോഭം തടയാൻ ശ്രമിച്ചെങ്കിലും ഇതു പൂർണമായും വിജയിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ പദ്ധതികളുമായി സർക്കാർ മുന്നോട്ട് പോകാൻ തീരുമാനിച്ചത്.

     ഹൈബി ഈഡന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

    കടൽ ക്ഷോഭം തകർത്തെറിഞ്ഞ ചെല്ലാനത്തിന്റെ പുനർ നിർമ്മിതിക്ക് സുമനസുകളുമായി സഹകരിച്ച് റീ ബിൽഡ് ചെല്ലാനം പദ്ധതി ആരംഭിക്കുകയാണ്. മലയാളത്തിന്റെ പ്രിയ നടൻ ശ്രീ. ടോവിനോ തോമസ് പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ ആകും.
    4 വീടുകളാണ് ജൂൺ 30 ന് നിർമ്മാണം ആരംഭിക്കുന്നത്. തണൽ ഭവന പദ്ധതിയ്ക്ക് തുടക്കം കുറിച്ച വീടിന്റെ സ്പോൺസർമാർ ആയിരുന്ന റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ഗ്ലോബലും, ജീവ കാരുണ്യ രംഗത്ത് വലിയ സംഭാവനകൾ നൽകി കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഇരുന്നൂറിലധികം വീടുകൾ നിർമ്മിച്ച് നൽകിയ ആസ്റ്റർ ഡി എം ഫൗണ്ടേഷനുമാണ് 4 വീടുകളുടെ സ്പോൺസർമാർ.

    Also Read- സ്ത്രീധന പീഡന പരാതി ഒറ്റ ഫോൺകോളിൽ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി

    കടൽ തീരത്ത് വീടുകൾ തകർന്ന് പോയ, ചെല്ലാനം പഞ്ചായത്തിൽ തന്നെ കടൽ കയറ്റ ഭീഷണി ഇല്ലാത്ത മറ്റു സ്ഥലങ്ങൾ ഉള്ളവർക്കാണ് ആദ്യ ഘട്ടം വീട് നിർമ്മിച്ച് നൽകുന്നത്. 7 വീടുകളാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും ആദ്യ ഘട്ടത്തിൽ 12 വീടുകൾ പുനർ നിർമ്മിക്കും.

    പരമാവധി ജീവകാരുണ്യ പ്രവർത്തകരെ ചെല്ലാനത്തേക്ക് എത്തിച്ച്‌ ചെല്ലാനത്തെ കൈപിടിച്ച് ഉയർത്തുക എന്നതാണ് റീബിൽഡ് ചെല്ലാനം പദ്ധതി കൊണ്ട് ലക്ഷ്യമാക്കുന്നത്. രാഷ്ട്രീയ ഭേദമന്യേ മുഴുവൻ ആളുകളുടെയും അകമഴിഞ്ഞ പിന്തുണ അഭ്യർത്ഥിക്കുകയാണ്.
    Published by:Anuraj GR
    First published:
    )}