കൊച്ചി: തൃക്കാക്കരയില്‍ (Thrikkakara) യുഡിഎഫ് (UDF) സ്ഥാനാര്‍ഥി ഉമാ തോമസ് (Uma Thomas) ഉജ്ജ്വല കുതിപ്പ് നടത്തുന്നതിനിടെ എല്‍ഡിഎഫിനെ പരിഹസിച്ചുകൊണ്ടുള്ള വീഡിയോയുമായി ഹൈബി ഈഡന്‍ എംപിയുടെ ഭാര്യ അന്ന ലിന്‍ഡ ഈഡന്‍ (Anna Linda Eden). 'അപ്പോഴേ പറഞ്ഞില്ലേ ഇങ്ങോട്ട് പോരണ്ടാ പോരണ്ടാന്ന്...' എന്ന വരികള്‍ പാടിയാണ് അന്നയുടെ പരിഹാസം. 'കണ്ടം റെഡിയല്ലേ, എന്നാ ഓടിക്കോ'യെന്നും അന്ന ഫേസ്ബുക്കില്‍ കുറിച്ചു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ പി ടി തോമസ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേടിയ ലീഡ് നില മറികടന്ന് ഉമാ തോമസിന്റെ മുന്നേറ്റം തുടരുകയാണ്. ഉമാ തോമസിന്റെ ലീഡ് നില 20,000 കടന്നു. എട്ട് റൗണ്ടുകളാണ് എണ്ണിക്കഴിഞ്ഞത്.
വീഡിയോ കാണാം...
കെ വി തോമസിന്റെ വീടിന് മുന്നിൽ പടക്കം പൊട്ടിച്ച് യുഡിഎഫ് പ്രവർത്തകർതൃക്കാക്കരയിൽ ഉമാ തോമസിന്റെ വിജയം ഉറപ്പിച്ച സാഹചര്യത്തിൽ കെവി തോമസിന്റെ വീടിന് മുന്നിൽ ആഹ്ളാദ പ്രകടനവുമായി യുഡിഎഫ് പ്രവർത്തകർ. കെവി തോമസിന്റെ വീടിന് മുന്നിൽ പടക്കംപൊട്ടിച്ചാണ് പ്രവർത്തകർ ഉമ തോമസിന്റെ വിജയം ആഘോഷിച്ചത്.
തിരുത മീനുമായി കെ വി തോമസിനെ പരിഹസിച്ചു കൊണ്ടായിരുന്നു യൂത്ത് കോൺഗ്രസിന്റെ ആഹ്ളാദം. ആദായ വില ആദായ വില എന്ന് ആർത്തുവിളിച്ചും മുദ്രാവാക്യം വിളിച്ചും പ്രവർത്തകർ കെ വി തോമസിനോടുള്ള പ്രതിഷേധം പ്രകടിപ്പിച്ചു.
തൃക്കാക്കര തെരഞ്ഞെടുപ്പിൽ കെവി തോമസ് ഇടതുപക്ഷത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിക്കുകയും പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. പാർട്ടി വിലക്ക് മറികടന്ന് സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതിനെതിരേയും കോൺഗ്രസ് പ്രവർത്തകർക്കിടയിൽ കെവി തോമസിനെതിരെ വികാരം ഉണർന്നിരുന്നു.
അതേസമയം, തൃക്കാക്കരയിൽ ഇടതുപക്ഷത്തിനേറ്റ തിരിച്ചടിയുടെ കാരണങ്ങൾ പരിശോധിക്കുമെന്ന് കെവി തോമസ് പ്രതികരിച്ചു. കെ റെയിൽ തിരിച്ചടിയായോ എന്ന് പരിശോധിക്കണം. തെരഞ്ഞെടുപ്പിൽ വികസനം വേണ്ടവിധത്തിൽ ചർച്ചയായില്ലെന്നും കെവി തോമസ് പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം പിണറായി വിജയന് ഏറ്റ തിരിച്ചടിയല്ലെന്നും സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത നിലപാടിൽ ഉറച്ചു നിൽക്കുന്നതായും കെ വി തോമസ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.