നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഡാഡയ്ക്ക് വോട്ട് തേടി നാലു വയസുകാരി ക്ലാര': കുടുംബസമേതം പ്രചാരണത്തിനിറങ്ങി ഹൈബി ഈഡൻ

  'ഡാഡയ്ക്ക് വോട്ട് തേടി നാലു വയസുകാരി ക്ലാര': കുടുംബസമേതം പ്രചാരണത്തിനിറങ്ങി ഹൈബി ഈഡൻ

  ആകെ മൊത്തം തെരഞ്ഞെടുപ്പ് ചർച്ചയായപ്പോൾ കൊച്ചു ക്ലാരയും ഡാഡയ്ക്കു വേണ്ടി വോട്ട് തേടി അമ്മയ്ക്കൊപ്പം ഇറങ്ങി

  • News18
  • Last Updated :
  • Share this:
   കൊച്ചി : അല്ലെങ്കിൽ തന്നെ വളരെ പാടുപെട്ടാണ് ക്ലാരയ്ക്ക് തന്റെ പ്രിയപ്പെട്ട ഡാഡയെ കണ്ടു കിട്ടുന്നത്. അതിനിടയിലാണ് ലോക്സഭാ തെരഞ്ഞെടുപ്പ് ചൂടിലേക്കെത്തുന്നത്. ആകെ മൊത്തം തെരഞ്ഞെടുപ്പ് ചർച്ചയായപ്പോൾ കൊച്ചു ക്ലാരയും ഡാഡയ്ക്കു വേണ്ടി വോട്ട് തേടി അമ്മയ്ക്കൊപ്പം ഇറങ്ങി.

   ഇനി ഈ ക്ലാരയും ഡാഡയും ആരെന്നറിയണ്ടേ.. എറണാകുളത്തെ യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡന്റെ മകളാണ് നാലു വയസുകാരിയായ ക്ലാര. ഡാഡ എന്നാണ് ഹൈബിയെ മകള്‍ വിളിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിച്ചപ്പോൾ ഡാഡയ്ക്ക് വേണ്ടി കൊച്ചു ക്ലാരയും പ്രചാരണരംഗത്ത് സജീവമായിറങ്ങി.

   Also Read-ഏഴുവയസുകാരൻ മർദനത്തിനിരയായി മരിച്ച സംഭവം: അമ്മയ്ക്ക് കൗൺസിലിംഗ് തുടരുന്നു

   ഹൈബിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ഈ കൊച്ചു മിടുക്കിയുടെ കൗതുക കണ്ണുകളാല്‍ സജീവമാവുകയാണ്..മകളെത്തിയാല്‍ കൈയ്യിലേറ്റിയാണ് പിന്നെ വോട്ടു ചോദിക്കല്‍.ഹൈബിയുടെ ഭാര്യയും നിയമ വിദ്യാര്‍ത്ഥിയുമായ അന്നയും പ്രചാരണ രംഗത്ത് മുഴുവന്‍ സമയവുമുണ്ട്.

   First published:
   )}