• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഹൈബി ഈഡന് വോട്ട് അഭ്യർഥിച്ച് ആറു വയസുകാരിയായ മകളുടെ സംഗീത ആൽബം

ഹൈബി ഈഡന് വോട്ട് അഭ്യർഥിച്ച് ആറു വയസുകാരിയായ മകളുടെ സംഗീത ആൽബം

അമ്മ മകളെ സംഗീതം പഠിപ്പിക്കുന്ന രീതിയിലാണ് ആൽബം തയ്യാറായിരിക്കുന്നത്. പാടുന്നത് ക്ലാരയും പഠിപ്പിക്കുന്നത് അമ്മയായ അന്നയും.

clara hibi eden

clara hibi eden

  • Last Updated :
  • Share this:
    അച്ഛന് വോട്ടഭ്യർത്ഥിച്ച് ആറു വയസുകാരിയായ മകളുടെ സംഗീത ആൽബം. എറണാകുളത്തെ യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡന് വേണ്ടിയാണ് മകളായ ക്ലാര പാട്ടിലൂടെ വോട്ട് തേടുന്നത്. ഹൈബിയുടെ ഭാര്യ അന്നയും ആൽബത്തിലുണ്ട്. നേരത്തെ തന്നെ ഹൈബിക്കായി പ്രചാരണത്തിനിറങ്ങി കു‍ഞ്ഞു ക്ലാര വാർത്തകളിൽ നിറഞ്ഞിരുന്നു. പിന്നാലെയാണ് തന്‌റെ പ്രിയ ഡാഡയ്ക്കായി സംഗീത ആൽബവുമായി എത്തിയിരിക്കുന്നത്.

    അമ്മ മകളെ സംഗീതം പഠിപ്പിക്കുന്ന രീതിയിലാണ് ആൽബം തയ്യാറായിരിക്കുന്നത്. പാടുന്നത് ക്ലാരയും പഠിപ്പിക്കുന്നത് അമ്മയായ അന്നയും. സംഗീത സംവിധായകൻ മെജോ ജോസഫും സംഘവുമാണ് ചിത്രീകരണത്തിന് സഹായിച്ചത്. അയച്ചു കൊടുത്ത മൂന്ന് ട്യൂണുകളിൽ ഇഷ്ടപ്പെട്ട ട്യൂൺ തെരഞ്ഞെടുത്തതും ക്ലാര തന്നെയാണ്.

    Also Read-ആ കുഞ്ഞുഹൃദയം നിരീക്ഷണത്തിൽ; ശസ്ത്രക്രിയയുടെ കാര്യത്തിൽ തീരുമാനം ഇന്ന് വൈകുന്നേരത്തോടെ

    വിനായക് ശശികുമാറിന്റേതാണ് ഗാനത്തിലെ വരികൾ. ഹൈബിയോടൊപ്പം ക്ലാര പ്രചാരണത്തിൽ പങ്കെടുക്കുന്ന ദൃശ്യങ്ങളും ആൽബത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗാനത്തിന്റെ ചിത്രീകരണത്തിന് ഒന്നര മണിക്കൂർ മാത്രമേ എടുത്തുള്ളൂവെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

    First published: