• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

എലിപ്പനിക്കെതിരെ അതീവ ജാഗ്രത : നിയന്ത്രണവിധേയമാകുമെന്ന കണക്കുകൂട്ടലില്‍ ആരോഗ്യവകുപ്പ്

news18india
Updated: September 3, 2018, 7:25 AM IST
എലിപ്പനിക്കെതിരെ അതീവ ജാഗ്രത : നിയന്ത്രണവിധേയമാകുമെന്ന കണക്കുകൂട്ടലില്‍ ആരോഗ്യവകുപ്പ്
news18india
Updated: September 3, 2018, 7:25 AM IST
തിരുവനന്തപുരം : സംസ്ഥാനത്ത് എലിപ്പനിക്കെതിരെ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും രോഗം നിയന്ത്രണ വിധേയമാകുമെന്ന കണക്കുകൂട്ടലിലാണ് ആരോഗ്യ വകുപ്പ്. പ്രളയാനന്തരം പകര്‍ച്ചാവ്യാധികള്‍ പടര്‍ന്നു പിടിച്ചേക്കാമെന്ന ഭീതി ശരിവയ്ക്കുന്ന തരത്തിലായിരുന്നു സംസ്ഥാനത്ത് എലിപ്പനി വ്യാപിച്ചത്.എന്നാല്‍ പ്രളയം രൂക്ഷമായി ബാധിച്ച എറണാകുളം,ആലപ്പുഴ മേഖലകളില്‍ എലിപ്പനി ബാധിതരുടെ നിരക്ക് കുറഞ്ഞിരിക്കുന്നതാണ് ആരോഗ്യവകുപ്പില്‍ പ്രതീക്ഷ ഉയര്‍ത്തിയത്.

ജാഗ്രത പുലര്‍ത്തണമെന്നും പ്രതിരോധമരുന്ന് ആറ് ആഴ്ചകളിലും നിര്‍ബന്ധമായും കഴിച്ചിരിക്കണമെന്ന സന്ദേശവുമായി പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. ലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ പോലും ആറ് ആഴ്ച തുടര്‍ച്ചയായി പ്രതിരോധ ഗുളിക കഴിക്കണമെന്നാണ് നിര്‍ദ്ദേശം. നേരത്തെ തന്നെ ഈ നിര്‍ദ്ദേശം നല്‍കിയിരുന്നുവെങ്കിലും ഇത് പാലിക്കാത്തതാണ് രോഗം വ്യാപിക്കാന്‍ കാരണമായതെന്ന് ആരോഗ്യവകുപ്പ് തന്നെ സ്ഥിരീകരിച്ചിട്ടുമുണ്ട്. ആ സാഹചര്യത്തില്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

എലിപ്പനിക്ക് കാരണമായ ലെപ്‌ടോസ്‌പൈറ ബാക്ടീരിയ ശരീരത്തില്‍ കടന്നുകൂടിയാല്‍ രോഗം പ്രത്യക്ഷപ്പെടുന്നതിനുള്ള ഇടവേള സാധാരണ 10 മുതല്‍ 12 ദിവസം വരെയാണ്. എലിപ്പനി ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോഴിക്കോട് മേഖലയില്‍ പ്രളയശേഷം ഇതേ കാലയളവിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയത്. അങ്ങനെയാണെങ്കില്‍ മധ്യകേരളത്തില്‍ പ്രളയം ഉണ്ടായശേഷം എലിപ്പനി റിപ്പോര്‍ട്ട് ചെയ്തു തുടങ്ങേണ്ട സമയമാണിപ്പോള്‍. പക്ഷെ മലബാര്‍ മേഖലയെ അപേക്ഷിച്ച് മധ്യകേരളത്തില്‍ എലിപ്പനി നിരക്ക് കുറഞ്ഞിരിക്കുന്നത് ആശ്വാസം പകരുന്നുണ്ട്. എങ്കിലും അതീവ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് ആരോഗ്യവകുപ്പ് ആവര്‍ത്തിക്കുന്നുണ്ട്. രോഗം നിയന്ത്രിക്കാനാവുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് അധികൃതര്‍.
First published: September 3, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍