• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഒടുവിൽ ജില്ലാ കോൺഗ്രസ് അധ്യക്ഷൻമാരുടെ പട്ടിക ഹൈക്കമാൻഡ് പുറത്തുവിട്ടു; അന്തിമ പട്ടികയിൽ മാറ്റം മൂന്നു ജില്ലകളിൽ

ഒടുവിൽ ജില്ലാ കോൺഗ്രസ് അധ്യക്ഷൻമാരുടെ പട്ടിക ഹൈക്കമാൻഡ് പുറത്തുവിട്ടു; അന്തിമ പട്ടികയിൽ മാറ്റം മൂന്നു ജില്ലകളിൽ

ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് മാറ്റങ്ങളുണ്ടായത്. മുതിർന്ന നേതാക്കളുടെ ആവശ്യപ്രകാരം മാറ്റം വരുത്തുകയായിരുന്നുവെന്നാണ് വിവരം.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
തിരുവനന്തപുരം: ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവിൽ ഡിസിസി അധ്യക്ഷൻമാരുടെ ഔദ്യോഗിക പട്ടിക ഹൈക്കമാൻഡ് പുറത്തുവിട്ടു. മൂന്നു ജില്ലകളിൽ മുമ്പ് പറഞ്ഞു കേട്ടിരുന്ന പേരുകളിൽ മാറ്റമുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് മാറ്റങ്ങളുണ്ടായത്. ആലപ്പുഴയില്‍ ബാബു പ്രസാദും കോട്ടയത്ത് നാട്ടകം സുരേഷും ഇടുക്കിയില്‍ സി പി മാത്യുവും ഡി സി സി പ്രസിഡന്റുമാരാകും. ആദ്യം പറഞ്ഞു കേട്ടിരുന്ന പട്ടികയിൽ ഇവരുടെ പേരില്ല. എന്നാൽ മുതിർന്ന നേതാക്കളുടെ ആവശ്യപ്രകാരം ഇവരെ ഉൾപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം.

ഡിസിസി അധ്യക്ഷൻമാർ

1. കാസർകോഡ്  - ഫൈസൽ

2. കണ്ണൂർ - മാർട്ടിൻ ജോർജ്

3. വയനാട് - എൻ ഡി അപ്പച്ചൻ

4. കോഴിക്കോട് - പ്രവീൺ കുമാർ

5. മലപ്പുറം - വി എസ് ജോയ്

6. പാലക്കാട് - എ തങ്കപ്പൻ

7. തൃശ്ശൂർ - ജോസ് വെള്ളുർ

8. എറണാകുളം -മുഹമ്മദ് ഷിയാസ്

9. ഇടുക്കി  - സി.പി. മാത്യു

10. കോട്ടയം  - നാട്ടകം സുരേഷ്

11. ആലപ്പുഴ - ബാബു പ്രസാദ്

12. പത്തനംതിട്ട  - സതീഷ് കൊച്ചുപറമ്പിൽ

13. കൊല്ലം - രാജേന്ദ്രപ്രസാദ്

14. തിരുവനന്തപുരം  -  പാലോട് രവി

എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ്

2014 മുതൽ സംഘടനാ ചുമതലയുള്ള ഡി.സി.സി വൈസ് പ്രസിഡന്റായി പ്രവർത്തിക്കുന്ന മുഹമ്മദ് ഷിയാസ് മികച്ച സംഘാടകൻ കൂടിയാണ്. യൂത്ത് കോൺഗ്രസ് സംസ്‌ഥാന ജനറൽ സെക്രട്ടറി, കെ എസ് യു സംസ്‌ഥാന ട്രഷറർ തുടങ്ങിയ സ്‌ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഡി സി സി അധ്യക്ഷനായിരുന്ന ടി.ജെ. വിനോദ് പദവിയും പിന്നീട് എം എൽ എ പദവിയും വഹിച്ചിരുന്നപ്പോൾ മുഹമ്മദ് ഷിയാസായിരുന്നു സംഘടനാ ചുമതലകൾ വഹിച്ചിരുന്നത്. ഏറ്റവും ഒടുവിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഡി സി സി അധ്യക്ഷന്റെ ചുമതല നിർവഹിക്കാനുള്ള ദൗത്യവവും ഷിയാസിനെ തേടിയെത്തി.

മലപ്പുറം ഡിസിസി അധ്യക്ഷൻ വി എസ് ജോയ്

നിലമ്പൂരിനടുത്ത് പോത്തുകല്ല് പഞ്ചായത്തിലെ വെള്ളിമുറ്റത്തെ വി.എ. സേവ്യറിന്റേയും മറിയാമ്മ സേവ്യറിന്റേയും മകനായി 1985 നവംബര്‍ 23-നാണ് ജോയിയുടെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കോഴിക്കോട് ഗവ. ലോ കോളേജില്‍ നിന്നാണ് നിയമബിരുദമെടുത്തത്. 2002-ല്‍ കോഴിക്കോട് ഗവ. ലോ കോളേജില്‍ കെ.എസ്.യു. യൂണിറ്റ് പ്രസിഡന്റായിരുന്നു. 2004-ല്‍ കെ.എസ്.യു. മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയും 2005-ല്‍ ജില്ലാ വൈസ് പ്രസിഡന്റുമായി. 2009-ല്‍ കെ.എസ്.യു. സംസ്ഥാന ജനറല്‍ സെക്രട്ടറിയും 2012-ല്‍ സംസ്ഥാന പ്രസിഡന്റുമായി. 2015-ലാണ് കെ.പി.സി.സി. അംഗമായി ആദ്യം തിരഞ്ഞെടുത്തത്. 2016-ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മലമ്പുഴ നിന്ന് യു.ഡി.എഫിന്റെ സ്ഥാനാര്‍ഥിയായി മത്സരിച്ച് തോറ്റു. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനായിരുന്നു എതിരാളി. 2019-ല്‍ നടന്ന ലോകസഭാ തിരഞ്ഞെടുപ്പിലെ കെ.പി.സി.സി. സംസ്ഥാന കാമ്പയിന്‍ കമ്മിറ്റിയുടെ കണ്‍വീനറായും പ്രവര്‍ത്തിച്ചു.

ഇടുക്കി ഡി സി സി അധ്യക്ഷൻ സി. പി. മാത്യു

തൊടുപുഴ ന്യൂമാൻ കോളജിൽ കെ എസ് യു യൂണിറ്റ് സെക്രട്ടറിയായി തുടക്കം. ഇടുക്കി ഡി സി സി മുൻ ജനറൽ സെക്രട്ടറി, യുത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി . നിലവിൽ കെ പി സി സി നിർവാഹക സമിതി അംഗമായി പ്രവർത്തിക്കുന്നു.

പത്തനംതിട്ട DCC പ്രസിഡന്റ് പ്രൊഫ: സതീഷ് കൊച്ചുപറമ്പിൽ

നിലവിൽ KPCC സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നു. പമ്പ DB കോളജിൽ കെമിസ്ട്രി വിഭാഗം മുൻ അസോ. പ്രൊഫസർ ആയിരുന്നു. മുൻ സിൻഡിക്കേറ്റ് അംഗം MG സർവ്വകലാശാല. SNDP യോഗം ബോർഡംഗം. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് , പുളിക്കീഴ്. മുൻ DCC ജന.സെക്രട്ടറി , വൈസ്. പ്രസിഡൻറ് , യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
Published by:Anuraj GR
First published: