കൊച്ചി: നിലമ്പൂർ രാധ വധക്കേസിൽ പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. പ്രതികൾക്കെതിരായ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് കോടതി. ജീവപര്യന്തം തടവിന് വിധിച്ച മഞ്ചേരി കോടതിയുടെ ഉത്തരവിനെതിരെ പ്രതികൾ നൽകിയ അപ്പീൽ ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. ഒന്നാം പ്രതി ബിജു നിവാസില്‍ ബി കെ ബിജു, രണ്ടാം പ്രതി കന്നശേരി ഷംസുദ്ദീന്‍ എന്നിവരെയാണ് ഹൈക്കോടതി വെറുതെ വിട്ടത്..
2014 ൽ ആയിരുന്നു നിലമ്പൂർ ബ്ലോക്ക് കോൺഗ്രസ് ഓഫിസ് ജീവനക്കാരി രാധ (49)കൊല്ലപ്പെട്ടത്. 2014 ഫെബ്രുവരി അഞ്ച് മുതൽ കാണാതായ രാധയുടെ മൃതദേഹം ഫെബ്രുവരി 10ന് ചുള്ളിയോട് ഉണ്ണിക്കുളത്ത് കുളത്തിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം പുറത്തെടുത്ത് അന്നേ ദിവസം തന്നെ പ്രതികളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തിരുന്നു.
ബിജുവിന്റെ പരസ്ത്രീബന്ധം പുറത്താകുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ഷംസുദ്ദീന്റെ സഹായത്തോടെ കഴുത്തുഞെരിച്ചുകൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
Also Read-കായംകുളത്ത് പെൻഷൻ നൽകി വോട്ടറെ സ്വാധീനിക്കാൻ ശ്രമം; ജില്ലാ കളക്ടർ റിപ്പോർട്ട് തേടി
രാവിലെ ഓഫീസിൽ അടിച്ചുവാരാനെത്തിയ രാധയെ കൊഴുത്തു ഞെരിച്ചു കൊന്ന് മൃതദേഹം ചാക്കിലാക്കി കുളത്തിൽ കെട്ടിത്താഴ്ത്തി എന്നായിരുന്നു പ്രതികൾ ആദ്യം നൽകിയ മൊഴി. ഷംസുദ്ധീന്റെ ഓട്ടോയിലാണ് മൃതേദേഹം കുളത്തിലേക്ക് കൊണ്ടുപോയതെന്നും മൊഴിയിലുണ്ടായിരുന്നു. ഴി. ഉണ്ണിക്കുളത്തെ കുളത്തെക്കുറിച്ച് ബിജുവിന് പറഞ്ഞുകൊടുത്തത് ഷംസുദ്ദീനാണെന്നായിരുന്നു കണ്ടെത്തൽ.
രാധയുടെ ആഭരണങ്ങളും ഷംസുദ്ദീനിൽ നിന്ന് കണ്ടെത്തിയിരുന്നു. 2015- ൽ രണ്ട് പ്രതികളും കുറ്റക്കാരാണെന്നായിരുന്നു മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധി. തുടർന്ന് പ്രതികൾക്ക് ജീവപര്യന്തം തടവും ശിക്ഷ വിധിച്ചു.
ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗവുമായിരുന്നു ബിജു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.