• HOME
  • »
  • NEWS
  • »
  • kerala
  • »
  • High Court | 'രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളനങ്ങള്‍ക്ക് എന്താണ് പ്രത്യേകത?' CPM ജില്ലാ സമ്മേളനത്തിനെതിരെ ഹൈക്കോടതി

High Court | 'രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളനങ്ങള്‍ക്ക് എന്താണ് പ്രത്യേകത?' CPM ജില്ലാ സമ്മേളനത്തിനെതിരെ ഹൈക്കോടതി

കാസര്‍കോട് അന്‍പതിലധികം പേര്‍ പങ്കെടുക്കുന്ന സമ്മേളനങ്ങള്‍ക്ക് കോടതി വിലക്ക് ഏര്‍പ്പെടുത്തി.

Kerala High Court

Kerala High Court

  • Share this:
    കൊച്ചി: സിപിഎം ജില്ലാ സമ്മേളനങ്ങള്‍ക്കെതിരെ ഹൈക്കോടതി. രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളനങ്ങള്‍ക്ക് എന്താണ് പ്രത്യേകതയെന്ന് കോടതി ചോദിച്ചു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് സിപിഎം ജില്ലാ സമ്മേളനത്തെ വിമര്‍ശിച്ചത്. കാസര്‍കോട് ജില്ലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഹര്‍ജി. കോവിഡ് വ്യാപനത്തിനിടയിലാണ് സിപിഎം ജില്ലാ സമ്മേളനങ്ങള്‍ നടക്കുന്നത്.

    സിപിഎം കാസര്‍കോട് ജില്ലാ സമ്മേളനത്തില്‍ അന്‍പതിലധികം ആളുകളെ പങ്കെടുപ്പിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ വിമര്‍ശനം. റിപ്പബ്ലിക് ദിനാഘോഷത്തിന് പോലും 50 പേര്‍ മാത്രമാണ് പങ്കെടുക്കുന്നതെന്ന് കോടതി പറഞ്ഞു. കാസര്‍കോട് അന്‍പതിലധികം പേര്‍ പങ്കെടുക്കുന്ന സമ്മേളനങ്ങള്‍ക്ക് കോടതി വിലക്ക് ഏര്‍പ്പെടുത്തി.

    കാസര്‍കോട് ആശുപത്രിയിലുള്ളവരുടെ നിരക്ക് 36 ശതമാനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. നിലനിലെ നിയന്ത്രണ മാനദണ്ഡങ്ങള്‍ യുക്തിസഹമാണോയെന്നും കോടതി. ഉത്തരവില്‍ വ്യക്തതയില്ലെന്നും കോടതി വ്യക്തമാക്കി. കാസര്‍കോട്, തൃശൂര്‍ സമ്മേളനങ്ങള്‍ സിപിഎം വെട്ടിച്ചുരുക്കി.

    Also Read-Kasargod ജില്ലയിലെ പൊതുപരിപാടികള്‍ പാടില്ലെന്ന ഉത്തരവ് രണ്ടുമണിക്കൂറിനകം പിന്‍വലിച്ചത് സമ്മർദത്തെ തുടർന്നല്ലെന്ന് കളക്ടർ

    സി. പി. എം തൃശ്ശൂർ ജില്ലാ സമ്മേളനം രണ്ട് ദിവസം കൊണ്ട് അവസാനിപ്പിക്കുവാനാണ് ആലോചന നടക്കുന്നത്. 21, 22, 23 തീയതികളിലായി നിശ്ചയിച്ച സമ്മേളനം ശനിയാഴ്ച്ച രാത്രിയോടെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി അവസാനിപ്പിക്കുവാനാണ് ആലോചന നടക്കുന്നത്.

    തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ 16 ഏരിയ കമ്മിറ്റികളിൽ നിന്നുള്ള 175 പ്രതിനിധികൾ പങ്കെടുക്കുന്നത്. ഇതിന് പുറമെ ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളും, വാളൻ്റിയർമാരും വരുന്നതോടെ സമ്മേളന നഗറിലെ അംഗസംഖ്യ 200 ഓളം വരും. 500 പേർക്ക് പങ്കെടുക്കാവുന്ന ഇൻഡോർ സ്റ്റേഡിയത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് സമ്മേളനമെന്നാന്ന് സി.പി.എം അവകാശവാദം.
    Published by:Jayesh Krishnan
    First published: