സാധാരണക്കാരെ പിഴിഞ്ഞ് ശമ്പള പരിഷ്കരണം; സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

ശമ്പള പരിഷ്‌കരണത്തിന വേണ്ടി ധനസ്ഥിതി മെച്ചപ്പെടുത്താനാണ് സര്‍ക്കാര്‍ സാധാരണക്കാരെ പിഴിയുന്നതെന്നും കോടതി വിമര്‍ശിച്ചു.

News18 Malayalam | news18-malayalam
Updated: October 20, 2020, 8:29 PM IST
സാധാരണക്കാരെ പിഴിഞ്ഞ് ശമ്പള പരിഷ്കരണം; സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി
News18 Malayalam
  • Share this:
കൊച്ചി: ജീവനക്കാരുടെ ശമ്പളപരിഷ്‌കരണത്തിനെതിരെ ഹൈക്കോടതി. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം വര്‍ധിപ്പിക്കാനുള്ള നീക്കത്തെയാണ് ഹൈക്കോടതി വിമർശിച്ചത്.
സാധാരണക്കാരനെ പിഴിഞ്ഞ് സര്‍ക്കാര്‍ ശമ്പളപരിഷ്കകരണം നടപ്പാക്കുന്നു എന്ന് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് വിമര്‍ശിച്ചു.

സാഹചര്യം മനസിലാക്കുന്നതിന് പകരം സര്‍ക്കാര്‍ സംഘടിത വോട്ടുബാങ്കിനെ ഭയക്കുകയാണ്. മറ്റു സംസ്ഥാനങ്ങൾ എട്ടും ഒൻപതും വർഷം കൂടുമ്പോൾ ശമ്പള പരിഷ്കരണം നടത്തുമ്പോൾ കേരളത്തില്‍ മാത്രം നാലര വര്‍ഷം കൂടുമ്പോള്‍ ശമ്പള പരിഷ്‌കരണം നടത്തുന്നുവെന്നും കോടതി.

ശമ്പള പരിഷ്‌കരണത്തില്‍ ഇടപെടും എന്നും കോടതി മുന്നറിയിപ്പ് നല്‍കി. ശമ്പള പരിഷ്‌കരണത്തിന വേണ്ടി ധനസ്ഥിതി മെച്ചപ്പെടുത്താനാണ്  സര്‍ക്കാര്‍ സാധാരണക്കാരെ പിഴിയുന്നതെന്നും കോടതി വിമര്‍ശിച്ചു. ഒരു രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ഇക്കാര്യം തുറന്നു പറയാന്‍ ധൈര്യപ്പെടുന്നില്ല എന്ന് കോടതി അഭിപ്രായപ്പെട്ടു.

സംഘടനകളെ കാര്യങ്ങൾ ബോധ്യപ്പെടുത്തുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു. ഭൂമിയുടെ ന്യായ വില വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. നേരത്തെയുള്ള നിയമപ്രകാരം നിലം നികത്തൽ ക്രമപ്പെടുത്താൻ ഭൂമിയുടെ ന്യായ വിലയുടെ 20 ശതമാനം നൽകിയാൽ മതിയായിരുന്നു.



ഇതിനു പകരം, പുതിയ സർക്കാർ മുൻകാല പ്രാബല്യത്തോടെ പാസാക്കിയ ഉത്തരവ് അനുസരിച്ച്, പ്രസ്തുത ഭൂമിയുടെ പരിസര പ്രദേശത്ത് ഏറ്റവും ഉയർന്ന വിലയ്ക്ക് റജിസ്റ്റർ ചെയ്ത ഭൂമിയുടെ വിലയുടെ 20 ശതമാനം അടയ്ക്കണം എന്നാക്കിയിട്ടുണ്ട്. ഇത്തരത്തിൽ മുൻകാല പ്രാബല്യത്തോടെ സർക്കാർ ഉത്തരവുകൾ പുറത്തിറക്കുന്നത് പൊതുജനങ്ങളെ പിഴിയാനാണ് എന്നാണ് വ്യക്തമാകുന്നത്.
Published by: Gowthamy GG
First published: October 20, 2020, 8:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading