കൊച്ചി: സംസ്ഥാനത്തെ സ്കൂൾ ഘടന അടിമുടി മാറുന്നു. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് കേരള വിദ്യാഭ്യാസ ഘടനയിലും മാറ്റം വരുത്താൻ ഹൈക്കോടതിയുടെ അംഗീകാരം.
കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് കേരള വിദ്യാഭ്യാസ ഘടനയിലും മാറ്റം വരുത്തണം എന്ന് ആവശ്യപ്പെട്ടുള്ള ഒരുകൂട്ടം ഹർജികളിലാണ് ഹൈക്കോടതി വിധി പറഞ്ഞിരിക്കുന്നത്.
കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് എൽപി ക്ളാസുകൾ ഒന്നു മുതൽ അഞ്ച് വരെയും , യുപി ക്ളാസുകൾ ആറ് മുതൽ എട്ട് വരെയുമാണ്. ഇതാണ് കോടതി അംഗീകരിച്ചത്. കേരളത്തിലെ എൽപി- യുപി ക്ലാസുകളുടെ ഘടനയിലും മാറ്റവും നവീകരണവും വേണം എന്നാണ് ഹർജിക്കാരുടെ വാദം.
ജസ്റ്റിസ് ചിതംബരേഷ് അടക്കമുള്ള മൂന്നംഗ ഫുൾ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. കേരള വിദ്യാഭ്യാസ ചട്ട പ്രകാരം ഒന്ന് മുതൽ നാല് വരയുള്ള ക്ളാസുകളാണ് എൽപി ക്ളാസുകളായി പരിഗണിക്കുന്നത് . അഞ്ച് മുതൽ ഏഴ് വരെയാണ് യുപി ക്ലാസ്. വിവിധ മാനേജ്മെന്‍റ് പ്രതിനിധികൾ അടക്കം നാൽപ്പതോളം പേരാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.