• HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala High Court| ആറ് മാസം ഗർഭിണിയായ പതിനഞ്ചുകാരിയുടെ കുഞ്ഞിനെ പുറത്തെടുക്കാൻ ഹൈക്കോടതി അനുമതി

Kerala High Court| ആറ് മാസം ഗർഭിണിയായ പതിനഞ്ചുകാരിയുടെ കുഞ്ഞിനെ പുറത്തെടുക്കാൻ ഹൈക്കോടതി അനുമതി

ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുന്ന കുഞ്ഞിന് ജീവനുണ്ടെങ്കില്‍ ആവശ്യമായ മികച്ച ചികിത്സ നല്‍കണമെന്നും കോടതി നിർദേശിച്ചു.

  • Last Updated :
  • Share this:
    കൊച്ചി: ആറ് മാസം ഗർഭിണിയായ പതിനഞ്ചുകാരിയുടെ കുഞ്ഞിനെ പുറത്തെടുക്കാൻ ഹൈക്കോടതിയുടെ അനുമതി. കുഞ്ഞിനെ പെൺകുട്ടി ഏറ്റെടുത്തില്ലെങ്കിൽ സർക്കാർ ഉത്തരവാദിത്തം സ൪ക്കാ൪ ഏറ്റെടുക്കണമെന്നും ഹൈക്കോടതി ഉത്തരവ്. പോക്സോ കേസിൽ അതിജീവിതയാണ് പെൺകുട്ടി. പെൺകുട്ടിയുടെ ആരോഗ്യനില പരിഗണിച്ച് ഗര്‍ഭഛിദ്രം അനുവദിക്കണമെന്ന ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

    ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുന്ന കുഞ്ഞിന് ജീവനുണ്ടെങ്കില്‍ ആവശ്യമായ മികച്ച ചികിത്സ നല്‍കണമെന്നും കോടതി നിർദേശിച്ചു. ആറുമാസം പിന്നിട്ട അവസ്ഥയിൽ ഗർഭഛിദ്രത്തിന് അനുമതിയില്ലെന്നിരിക്കേയാണ് കേരള ഹൈക്കോടതിയുടെ സുപ്രധാന ഇടപെടൽ. ജസ്റ്റിസ് വി.ജി. അരുണിന്റെതാണ് നിർണായക ഉത്തരവ്.

    കുഞ്ഞിനെ പുറത്തെടുക്കുന്നതിനായി അടിയന്തരമായി മെഡിക്കൽ ബോർഡ് രൂപീകരിക്കണം. തീരുമാനം വൈകുന്നത് പെൺകുട്ടിയുടെ കഠിനവേദനയുടെ ആക്ക൦ കൂട്ടുമെന്ന് ജസ്റ്റിസ് വി ജി അരുൺ പറഞ്ഞു.

    കേസ് പത്തു ദിവസത്തിനു ശേഷം വീണ്ടും പരിഗണിക്കും.

    ഈ വർഷം മാർച്ചിലും ഹൈക്കോടതി സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പിതാവ് ഗർഭിണിയാക്കിയ പത്ത് വയസ്സുകാരിയുടെ കുഞ്ഞിനെ പുറത്തെടുക്കാമെന്നായിരുന്നു വിധി. പെൺകുട്ടിയുടെ അമ്മ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ വിധി. ജനിക്കുന്നത് മകളുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയാണെന്നും ​ഗർഭഛിദ്രത്തിന് അനുവദിക്കണമെന്നുമായിരുന്നു ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.
    Published by:Naseeba TC
    First published: