നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ശബരിമലയിൽ പ്രതിദിനം എത്തുന്ന തീർത്ഥാടകരുടെ എണ്ണം അയ്യായിരമായി വർദ്ധിപ്പിക്കാൻ ഹൈക്കോടതിയുടെ അനുമതി

    ശബരിമലയിൽ പ്രതിദിനം എത്തുന്ന തീർത്ഥാടകരുടെ എണ്ണം അയ്യായിരമായി വർദ്ധിപ്പിക്കാൻ ഹൈക്കോടതിയുടെ അനുമതി

    മകര വിളക്ക് വേളയിൽ ആന്റിജൻ പരിശോധനയ്ക്ക് പകരം ആർ ടി പി സി ആർ ടെസ്റ്റ് നിർബന്ധമാക്കണമെന്നും ഹൈക്കോടതി നിർദേശമുണ്ട്. ഈ കാര്യത്തിൽ എല്ലാം സർക്കാരാണ് അന്തിമ തീരുമാനം എടുക്കേണ്ടത്.

    sabarimala

    sabarimala

    • News18
    • Last Updated :
    • Share this:
    പത്തനംതിട്ട: പ്രതിദിനം ശബരിമലയിൽ എത്തുന്ന തീർത്ഥാടകരുടെ എണ്ണം 5000 ആയി വർദ്ധിപ്പിക്കാൻ ഹൈക്കോടതി അനുമതി നൽകി. തീർത്ഥാടകരുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകളും വ്യക്തികളും നൽകിയ ഹർജിയിലാണ് കോടതിയുടെ നിർദ്ദേശം.

    ശബരിമലയിൽ നിലവിൽ പ്രതിദിനം 2000 പേർക്കും ശനി, ഞായർ ദിവസങ്ങളിൽ 3000 പേർക്കുമാണ് പ്രവേശനം. ഇത് അയ്യായിരമായി വർദ്ധിപ്പിക്കാനാണ് ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകിയത്.

    You may also like:സംസ്ഥാനത്ത് തുടർഭരണ സാധ്യതയെന്ന് CPM സെക്രട്ടേറിയറ്റ് വിലയിരുത്തൽ; BJPയുടെ കടന്നുകയറ്റത്തിൽ വിശദ പരിശോധനയ്ക്കും CPM [NEWS]'പ്രദീപിന്റേത് ആസൂത്രിതമായ ഒരു കൊലപാതകം; ആരാണ് കൊന്നതെന്നും എന്തിനാണ് കൊന്നതെന്നും മാത്രം അറിഞ്ഞാൽ മതി': സനൽ കുമാർ ശശിധരൻ [NEWS] യുഡിഎഫ്: നേട്ടമുണ്ടായത് ലീഗിനും വെല്‍ഫെയര്‍ പാര്‍ട്ടിക്കും മാത്രം; മധ്യകേരളത്തിലെ യുഡിഎഫ് വോട്ടുചോര്‍ച്ചക്ക് വെല്‍ഫെയര്‍ ബന്ധവും കാരണം [NEWS]

    കോവിഡ് പശ്ചാത്തലത്തിൽ സർക്കാരാണ് തീരുമാനം എടുക്കേണ്ടതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു വ്യക്തമാക്കി. ദേവസ്വം ബോർഡ്‌ സർക്കാർ എടുക്കുന്ന എന്ത് തീരുമാനവും നടപ്പിലാക്കുവാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

    ചെന്നൈ സ്വദേശി കെ പി സുനിൽ, ട്രാവൻകൂർ ദേവസ്വം ബോർഡ് എംപ്ലോയീസ് ഫ്രണ്ട്, കോൺഗ്രസ് നേതാവ് അജയ് തറയിൽ അടക്കം സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നിർദ്ദേശം. ശബരിമലയിൽ കൂടുതൽ ഭക്തരെ പ്രവേശിപ്പിക്കുവാനുള്ള സാഹചര്യമുണ്ടെന്ന് അജയ് തറയിൽ പറഞ്ഞു.

    നിലവിൽ പല ദിവസങ്ങളിലും ആയിരത്തിൽ താഴെ തീർത്ഥാടകർ മാത്രമേ എത്തുന്നുള്ളു. അതിനാൽ കോടതി നിർദ്ദേശം നടപ്പിലാക്കുവാൻ സർക്കാർ തീരുമാനിക്കണമെന്നും അജയ് തറയിൽ പറഞ്ഞു.

    കൂടുതൽ ഭക്തരെ പ്രവേശിപ്പിക്കുവാൻ തീരുമാനിച്ചാൽ അത് സംബന്ധിച്ച ക്രമീകരണം സന്നിധാനത്ത് ഒരുക്കണം. മകര വിളക്ക് വേളയിൽ ആന്റിജൻ പരിശോധനയ്ക്ക് പകരം ആർ ടി പി സി ആർ ടെസ്റ്റ് നിർബന്ധമാക്കണമെന്നും ഹൈക്കോടതി നിർദേശമുണ്ട്. ഈ കാര്യത്തിൽ എല്ലാം സർക്കാരാണ് അന്തിമ തീരുമാനം എടുക്കേണ്ടത്.
    Published by:Joys Joy
    First published: